പട്‌ന:[www.malabarflash.com] ഊണിലും ഉറക്കത്തിലും മാത്രമല്ല, വോട്ട് ചെയ്യുമ്പോഴും സബയും ഫറയും ഒന്നാണ്. ഇരുവര്‍ക്കും ഒറ്റ വോട്ടാണ് ഉള്ളത്. ബിഹാറിലെ ദിഗ നിയമസഭാ മണ്ഡലത്തിലെ ഈ താര വോട്ടര്‍മാര്‍ ഒന്നിച്ചുതന്നെ വന്ന് ഒരേ മനസ്സോടെ തങ്ങളുടെ കന്നി വോട്ട് ചെയ്ത് മടങ്ങി. വീടിന് സമീപത്തെ സമാന്‍പുരയിലാണ് ഇവര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
സയാമീസ് ഇരട്ടകളാണ് പത്തൊന്‍പതുകാരികളായ ഈ സഹോദരിമാര്‍. തലകള്‍ ഒട്ടിച്ചേര്‍ന്ന ഇവര്‍ക്ക് ഒരു രക്തധമനിയാണ് ഉള്ളത്. രണ്ടു ശരീരങ്ങളുണ്ടെങ്കിലും രണ്ടുപേര്‍ക്കും കൂടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരൊറ്റ തിരിച്ചറിയല്‍ കാര്‍ഡാണ് നല്‍കിയത്. രണ്ട് രാഷ്ട്രീയ വീക്ഷണവും രണ്ട് അഭിപ്രായവും ഉണ്ടെങ്കിലും ഇരുവര്‍ക്കും സമവായത്തിലെത്തി ഒരാള്‍ക്കേ വോട്ട് ചെയ്യാനാവൂ. രണ്ട് വ്യക്തികളാണെന്നിരിക്കെ ഞങ്ങളെ ഒരൊറ്റ ആളായി കാണുന്നത് എന്തുകൊണ്ടാണെന്ന് സഹോദരിമാര്‍ക്ക് ഇപ്പോഴും ഒരു പിടിയുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവരുടെ സഹോദരി തമന്ന മാല്ലിക് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
ശസ്ത്രക്രിയ ചെയ്ത് ഇരുവരെയും വേര്‍പ്പെടുത്താമെന്ന വാഗ്ദാനവുമായി അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് ചൈല്‍ഡ് സെന്ററിലെ വിഖ്യാത ന്യൂറോ സര്‍ജന്‍ ഡോ. ബെഞ്ചമിന്‍ കാര്‍സണ്‍ ഡല്‍ഹിയിലെത്തിയതോടെയാണ് സഹോദരിമാര്‍ പ്രശസ്തരായത്. എന്നാല്‍ ഇവരുടെ അച്ഛന്‍ ഷക്കീര്‍ അഹമ്മദ് ശസ്ത്രക്രിയക്ക് വിസമ്മതിക്കുകയാണുണ്ടായത്. സംഭവം കോടതി കയറിയെങ്കിലും ജീവന്‍ അപകടത്തിലായേക്കുമെന്ന് ഭയന്ന് സുപ്രീംകോടതിയും ഇവരുടെ ശസ്ത്രക്രിയക്ക് അനുമതി നിഷേധിച്ചു.

പുണെയിലെ നിയമവിദ്യാര്‍ഥിയായ ആരുഷി ദാസ്മന നല്‍കിയ ഹര്‍ജി പരിഗണിച്ച് കുട്ടികളുടെ ചിലവിന് പണം നല്‍കണമെന്ന് സുപ്രീംകോടതി ബിഹാര്‍ സര്‍ക്കാരിനോട് ഉത്തരവിടുകയും ചെയ്തു. ഇതുവരെ പ്രതിമാസം 5000 രൂപയായിരുന്നു സര്‍ക്കാര്‍ നല്‍കിയിരുന്നത്. കഴിഞ്ഞയാഴ്ച ജനതാ ദര്‍ബാറില്‍ വച്ച് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഇത് 20,000 രൂപയായി ഉയര്‍ത്തി.
സമാന്‍പുരയില്‍ ഒരു തട്ടുകട നടത്തുകയാണ് ഇവരുടെ അച്ഛന്‍ ഷക്കീല്‍ അഹമ്മദ്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment