Latest News

ഉദുമയില്‍ 19 സിപിഎം സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി

ഉദുമ[www.malabarflash.com]: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉദുമ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന 19 സ്ഥാനാര്‍ത്ഥികള്‍ തിങ്കളാഴ്ച പത്രിക നല്‍കി. കോട്ടിക്കുളം വാര്‍ഡിലെയും ഐ.എന്‍.എല്ലിന് നല്‍കിയ പാക്യരയിലെയും പത്രിക ചെവ്വാഴ്ച നല്‍കും.

പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി എരോല്‍ വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന കെ. സന്തോഷ്‌കുമാര്‍, സഫിയ അഹമ്മദ് ഷാഫി (ബേവൂരി), പി.വി.ഭാസ്‌കരന്‍ (അംബികാ നഗര്‍), ബീവി (മാങ്ങാട്), രജിത അശോകന്‍ (ഉദുമ), വത്സല ( അരമങ്ങാനം), പി.ലക്ഷ്മി (ബാര), കെ.കുഞ്ഞികൃഷ്ണന്‍ (വെടിക്കുന്ന്), എന്‍.ബി.മജീദ് (നാലാംവാതുക്കല്‍), കെ.ജി മാധവന്‍ (ആറാട്ടുകടവ്), എ.കുഞ്ഞിരാമന്‍ (മുതിയക്കാല്‍), ടി.വി. പുഷ്പാവതി (തിരുവക്കോളി), ഫാത്തിമത്ത് നസീറ (അങ്കക്കളരി), കെ.ശ്യാമള (മലാംകുന്ന്), കെ.ഗംഗാധരന്‍ (ബേക്കല്‍), കെ.വി രാജേന്ദ്രന്‍ (പാലക്കുന്ന്), കെ.പി അബ്ദുല്‍ ആരിഫ് (കരിപ്പോടി), പി.വി ചിത്രബാനു (പളളം തെക്കേക്കര), പ്രീത മധു (കൊപ്പല്‍) എന്നിവരാണ് തിങ്കളാഴ്ച പത്രിക സമര്‍പ്പിച്ചത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.