Latest News

കാരായി ചന്ദ്രശേഖരനെ വെല്ലുവിളിച്ച് ഫസലിന്റെ ഭാര്യ

തലശേരി:[www.malabarflash.com] കാരായി ചന്ദ്രശേഖരനെ വെല്ലുവിളിച്ച് ഫസലിന്റെ ഭാര്യ മറിയു. സുരക്ഷിത മണ്ഡലംവിട്ട് തനിക്കെതിരെ മല്‍സരിക്കാനാണ് മറിയുവിന്റെ വെല്ലുവിളി. തലശേരി നഗരസഭയില്‍ സ്ഥാനാര്‍ഥിയായി അവര്‍ പത്രിക നല്‍കി. കാരായിമാരുടെ സ്ഥാനാര്‍ഥിത്വം മുഖ്യ പ്രചാരണവിഷയമാക്കും. ഫസല്‍ വധക്കേസ് പ്രതിയാണ് കാരായി ചന്ദ്രശേഖരന്‍.

അതേസമയം, ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സിബിഐ പ്രത്യേക കോടതിയുടെ അനുമതി നേടിയ കാരായി രാജനും ചന്ദ്രശേഖരനും ഞായറാഴ്ച രാത്രിയാണ് ജില്ലയില്‍ പ്രവേശിച്ചത്. കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം എത്തിയാണ് കാരായി രാജന്‍ റിട്ടേണിങ് ഓഫീസറായ കലക്ടര്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.


തലശേരി നഗരസഭയിലേക്ക് മല്‍സരിക്കുന്ന കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലെ വരണാധികാരിക്കുമുന്നിലാണ് നാമനിര്‍ദേശപത്രിക നല്‍കിയത്. അതേസമയം, കതിരൂര്‍ മനോജ് വധക്കേസ് പ്രതികളെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നു സിപിഎം പിന്‍വാങ്ങി.




Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.