കാസര്‍കോട്: [www.malabarflash.com] തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആദ്യവിജയം മുസ്ലിം ലീഗിന് സ്വന്തം. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ 20-ാം വാര്‍ഡായ ഉദ്യാവാറില്‍ നിന്ന് മത്സരിക്കാന്‍ പത്രിക നല്‍കിയ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഹലീമയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ 19ാം വാര്‍ഡായ കുണ്ടുകൊളകെയിലെ അംഗമാണ് അലീമ.
ഇവിടെ ലീഗിന് എതില്‍ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. ഡമ്മിയായി പത്രിക നല്‍കിയ ലീഗ് പ്രവര്‍ത്തക ഉമൈറ ബാനു പത്രിക പിന്‍വലിക്കാന്‍ വരണാധികാരിക്ക് കത്തുനല്‍കി. ഹലീമയുടെ ജയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.
അദേസമയം പയ്യന്നൂര്‍ നഗരസഭയിലെ 11ാം വാര്‍ഡായ കാനായില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതോടെ സി പി എമ്മിലെ വനജ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഇവിടെ ഡമ്മിയെ നിര്‍ത്തിയിരുന്നില്ല.

Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment