Latest News

ടാക്‌സി ഡ്രൈവര്‍ വഴിയില്‍ ഉപേക്ഷിച്ച ഗര്‍ഭിണിക്ക് അമ്പലപ്പറമ്പില്‍ സുഖപ്രസവം

മുംബൈ:[www.malabarflash.com] മുംബൈയില്‍ ടാക്‌സി ഡ്രൈവര്‍ വഴിയില്‍ ഉപേക്ഷിച്ച പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീ അമ്പലപ്പറമ്പില്‍ പ്രസവിച്ചു. നൂര്‍ജഹാന്‍ എന്ന ഇരുപത്തിനാലുകാരിയാണ് ടാക്‌സി ഡ്രൈവറുടെ ദയയില്ലാത്ത പെരുമാറ്റത്തെ തുടര്‍ന്ന് അമ്പലപ്പറമ്പില്‍ കുഞ്ഞിനു ജന്മം നല്‍കിയത്.

ഗര്‍ഭിണിയായ നൂര്‍ജഹാന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാനായി സഹായിയായ സ്ത്രീയാണ് ടാക്‌സി വിളിച്ചത്. തുടര്‍ന്ന് സമീപവാസികളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി. യാത്രാമധ്യേ നൂര്‍ജഹാന്‍ പ്രസവവേദനകൊണ്ട് പുളഞ്ഞു തുടങ്ങിയതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തുകയും തന്റെ വണ്ടി പ്രസവമുറിയല്ലെന്ന് പറഞ്ഞ് ഇവരെ ഇറക്കിവിടുകയുമായിരുന്നു.

തുടര്‍ന്ന് മുംബൈയിലെ വടാല ഗണപതി കോവിലിനു സമിപത്തുനിന്നു നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളായ സ്ത്രീകള്‍ യുവതിക്കു ചുറ്റും തുണികൊണ്ട് മറ തീര്‍ക്കുകയും സ്ത്രീ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. ഇവര്‍ കുഞ്ഞിനെ കിടത്താനും പുതപ്പിക്കാനുമുള്ള തുണികളും സാരികളും എത്തിച്ചുകൊടുത്തു. ഈ സമയമെല്ലാം വീടിന് അടുത്തുള്ള തയ്യല്‍ കേന്ദ്രത്തില്‍ ജോലി ചെയ്തു വരികയായിരുന്നു യുവതിയുടെ ഭര്‍ത്താവ് ഇല്ല്യാസ്. വിവരം അറിഞ്ഞ് ഇല്ല്യാസ് സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ അമ്മയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഗണപതി കോവിലിനു സമീപത്ത് ജനിച്ച കുഞ്ഞിന് ഗണേശ് എന്ന് പേരിടാനാണ് ഇരുവരുടെയും തീരുമാനം. ഗണപതിയുടെ അനുഗ്രഹത്താലാണ് അമ്മയ്ക്കും കുഞ്ഞിനും ഒരാപത്തും സംഭവിക്കാതിരുന്നതെന്നും ഈ ദമ്പതികള്‍ പറയുന്നു. ഒക്ടോബര്‍ അഞ്ചാണു പ്രസവ തീയതി പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നു ദിവസം മുമ്പു പ്രസവം നടക്കുകയായിരുന്നു. നൂര്‍ജഹാന്റെ രണ്ടാമത്തെ കുട്ടിയാണിത്.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.