ഉദുമ[www.malabarflash.com]: ഇന്ത്യയുടെ മുന്‍ പ്രസിഡണ്ട് ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജന്മദിനമായ ഒക്‌ടോബര്‍ 15 യു.എന്‍.ഒ.യുടെ തീരുമാനമനുസരിച്ച് ലോക വിദ്യാര്‍ത്ഥി ദിനമായി ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ ആചരിച്ചു. യുനെസ്‌ക്കോയും റോട്ടറി ഇന്റര്‍നാഷണലും സംയുക്തമായി ആഹ്വാനം ചെയ്ത ലോക കൈകഴുകല്‍ ദിനവും വ്യാഴാഴ്ച ഗ്രീന്‍വുഡ്‌സില്‍ ആചരിച്ചു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ വെച്ച് ഭക്ഷണത്തിന് മുമ്പ് ഇനി മുതല്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകുമെന്ന് രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു.
നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളില്‍ എന്നതാണ് ആഗോള കൈകഴുകല്‍ ദിനത്തിന്റെ മുദ്രാവാക്യമെന്ന് റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3202 ജില്ലാ ഓഫീസറും ഗ്രീന്‍വുഡ്‌സ് പ്രിന്‍സിപ്പളുമായ എം രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഭക്ഷണത്തിനുമുമ്പും ടോയ്‌ലെറ്റ് ഉപയോഗിച്ചതിനുശേഷവും സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കിയാല്‍ കുട്ടികളില്‍ കണ്ടുവരാറുള്ള 50% രോഗങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment