തളിപ്പറമ്പ്:[www.malabarflash.com] ഓര്‍ക്കാപ്പുറത്ത് അടുക്കള വാതിലിലൂടെ വീട്ടിനകത്തേക്കു വടിവാളുമായി തള്ളിക്കയറിവന്ന അക്രമിസംഘത്തെ കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ സില്‍ജ ഭയന്നു വിറക്കുകയാണ്. അസുഖബാധിതനായ ഒന്നരവയസുള്ള മകനെ മാറോട് ചേര്‍ത്തുപിടിച്ചു പുറത്തേക്കോടാന്‍ ശ്രമിച്ചപ്പോള്‍ വടിവാളുമായി വളഞ്ഞ സംഘം കഴുത്തിനു വടിവാള്‍വച്ചു പത്രിക പിന്‍വലിച്ചില്ലെങ്കില്‍ ഭര്‍ത്താവിനെ കൊല്ലുമെന്നു ഭീഷണിമുഴക്കുകയായിരുന്നു. കോണ്‍ഗ്രസ്് തളിപ്പറമ്പ് മണ്ഡലം ജന.സെക്രട്ടറിയും കുവോട് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കെ.രഞ്ജിത്തിന്റെ ഭാര്യ സില്‍ജയും അമ്മ കാര്‍ത്ത്യായനിയും മക്കളായ ഏഴുവയസുകാരന്‍ അക്ഷിത്തും ഒന്നരവയസുകാരന്‍ അലനും കഴിഞ്ഞ രാത്രിയിലെ ഞെട്ടലില്‍ നിന്നും ഇതേവരെ വിമുക്തി നേടിയിട്ടില്ല. വ്യാഴാഴ്ച രാത്രി 10.15 ഓടെയായിരുന്നു നോമിനേഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്.
അമ്മയുടെ കഴുത്തില്‍ വടിവാള്‍വച്ചു ഭീഷണി മുഴക്കിയതിന്റെ ഞെട്ടലില്‍ അലറിക്കരഞ്ഞ അലന്‍ തളര്‍ന്നുറങ്ങിയെങ്കിലും ഇടക്കിടെ ഉണര്‍ന്നു നിലവിളിക്കുകയാണ്. എന്താണു സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയിലായിപ്പോയെന്നു രഞ്ജിത്തിന്റെ അമ്മ കാര്‍ത്ത്യായനി പറയുന്നു. മകന്റെ ജീവന്‍ വേണമെങ്കില്‍ പത്രിക പിന്‍വലിപ്പിക്കണമെന്ന് ആക്രോശിച്ച അക്രമികള്‍ കാര്‍ത്യായനിയുടെ കഴുത്തിലും വടിവാള്‍വച്ചു ഭീഷണിമുഴക്കി. പത്രിക പിന്‍വലിപ്പിക്കാന്‍ വേണ്ടി മകന്റെ ഒപ്പ് വാങ്ങാനുള്ള അപേക്ഷയും ഇവരുടെ കൈയില്‍ കൊടുത്താണ് അക്രമികള്‍ തിരിച്ചുപോയത്. വീട്ടുകാരുടെ നിലവിളി കേട്ടെത്തിയ പരിസരവാസികളെ വടിവാള്‍ വീശി വിരട്ടിയോടിച്ച സംഘത്തില്‍ 25 ഓളം പേര്‍ ഉണ്ടായിരുന്നതായി രഞ്ജിത്ത് പോലീസിനോടു പറഞ്ഞു. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചങ്കിലും പോലീസെത്തും മുമ്പ് അക്രമികള്‍ സ്ഥലം വിട്ടിരുന്നു. ഇന്നലെ രഞ്ജിത്തിന്റെ പത്രിക തള്ളിക്കുന്നതിനു നാമനിര്‍ദേശകനെ തട്ടിക്കൊണ്ടുപോയതു തളിപ്പറമ്പ് നഗരസഭാ ഓഫീസ് പരിസരത്തു സംഘര്‍ഷത്തിനിടയാക്കിയിരുന്നു. അതേസമയം എന്തു ഭീഷണിയുണ്ടായാലും മല്‍സരസംഗത്ത് ഉറച്ചുനില്‍ക്കുമെന്നു രഞ്ജിത്ത് പറഞ്ഞു.
ആന്തൂരിലെ സിപിഎം ഭീകരത തളിപ്പറമ്പിലേക്കും വ്യാപിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണു സിപിഎം കൂവോട് വാര്‍ഡില്‍ നടത്തുന്നതെന്നും ജനാധിപത്യ വ്യവസ്ഥയില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള പൗരന്റെ അവകാശത്തെ വീടാആക്രമിച്ചും ഭാര്യയേയും അമ്മയേയും വടിവാള്‍ കാട്ടി കൊലവിളി നടത്തിയും നിഷേധിക്കാനുള്ള നീക്കത്തെ എന്തുവില കൊടുത്തും നേരിടുമെന്നും കെപിസിസി അംഗം കല്ലിങ്കീല്‍ പത്മനാഭന്‍ പറഞ്ഞു.

സംഭവമറിഞ്ഞ് രാത്രി തന്നെ കെപിസിസി ജന.സെക്രട്ടറി സതീശന്‍ പാച്ചേനി, കോണ്‍ഗ്രസ് നേതാക്കളായ കെ.രമേശന്‍, കെ.നിഷ, സി.വി.ഉണ്ണി എന്നിവര്‍ രഞ്ജിത്തിന്റെ വീട്ടിലെത്തിയിരുന്നു. വെളളിയാഴ്ച രാവിലെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.വി.മുഹമ്മദ്കുഞ്ഞി, അള്ളാംകുളം മഹമ്മൂദ് എന്നിവര്‍ രഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.രഞ്ജിത്തിന്റെ വീട്ടില്‍ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചു തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെളളിയാഴ്ച വൈകുന്നേരം നഗരത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുമെന്നു മണ്ഡലം പ്രസിഡന്റ് സി.സി.ശ്രീധരന്‍ അറിയിച്ചു.
Keywords:Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment