മുംബൈ:[www.malabarflash.com] മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിയെ നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇന്ദ്രാണി മുഖര്‍ജിയെ ജയിലില്‍നിന്ന് മുംബൈ ജെജെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപസ്മാരത്തിന്റെ ഗുളികകളാണ് അവര്‍ കഴിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗുളികകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്ദ്രാണി മുഖര്‍ജി രണ്ടുമണി മുതല്‍ അബോധാവസ്ഥയിലാണെന്നും അമിതമായ അളവില്‍ മരുന്ന് ഉള്ളില്‍ ചെന്നതാകാം അബോധാവസ്ഥയിലാകാന്‍ കാരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് സൂചന. 24 മണിക്കൂറിനുശേഷം മാത്രമെ ഇന്ദ്രാണിയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി പറയാനാകൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഇന്ദ്രാണി മുഖര്‍ജി അറസ്റ്റിലായത്. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയാണ് ഇന്ദ്രാണി മുഖര്‍ജി. ഐഎന്‍എക്‌സ് മീഡിയ മുന്‍ സിഇഒ എന്ന നിലയില്‍ മുംബൈ മാധ്യമരംഗത്തു ശ്രദ്ധേയ സാന്നിധ്യമാണ് ഇവര്‍.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment