തൃശൂര്‍:[www.malabarflash.com] പൊലീസിന്‍െറ വാഹന പരിശോധനക്കിടെ വീണ്ടും അപകടമരണം. പൊലീസിനെ കണ്ട് ഹെല്‍മറ്റ് ധരിക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ ടിപ്പറിടിച്ച് മരിച്ചു. ചേറ്റുപുഴ കുണ്ടുകുളങ്ങര വീട്ടില്‍ സലേഷാണ് (41) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് അയ്യന്തോള്‍ പഞ്ചിക്കലിലാണ് അപകടം. ടിപ്പര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
വെസ്റ്റ് പൊലീസ് വാഹനപരിശോധന നടത്തുന്നതിന് 150 മീറ്റര്‍ അകലെയാണ് സംഭവം. പൊലീസ് പരിശോധന അറിഞ്ഞ സലേഷ് ഹെല്‍മറ്റ് ധരിച്ച് ബൈക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ പിറകില്‍ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തലയിടിച്ചു വീണ ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കാതിരുന്ന പൊലീസിനെതിരെ തടിച്ചുകൂടിയ നാട്ടുകാര്‍ രോഷാകുലരായി.
പിന്നീട് പൊലീസ് വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വഴിമധ്യേ മരിച്ചു. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പാരലല്‍ കോളജ് അധ്യാപകനായ സലേഷ് പറപ്പൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ടിപ്പര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സലേഷ് അവിവാഹിതനാണ്. പിതാവ്: വര്‍ഗീസ്, മാതാവ്: സെലിന്‍.
കഴിഞ്ഞ ആഗസ്റ്റ് ഏഴിന് മണ്ണുത്തി വെട്ടിക്കലില്‍ പൊലീസിന്‍െറ വാഹന പരിശോധനക്കിടെ കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് അമ്മയും മകളും മരിച്ചിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment