അഖ്‌ലാഖിന്റെ മൂത്ത മകന്‍ മുഹമ്മദ് സര്‍താജ് വ്യോമസേനയില്‍ ഉദ്യോഗസ്ഥനാണ്. സര്‍താജിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്നും വ്യോമസേനാ മേധാവി ആരൂപ് റാഹ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അഖ്‌ലാക് കൊല്ലപ്പെട്ട ദിവസമുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന സഹോദരന്‍ ദാനിഷിന്റെ കാര്യങ്ങളിലാണ് താന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് സര്‍താജ് അറിയിച്ചു. സര്‍താജിന്റെ ജോലി സ്ഥലമായ ചെന്നൈയിലേക്ക് താമസം മാറ്റുന്നതിനെക്കുറിച്ചും കുടുംബം ആലോചിക്കുന്നുണ്ട്. തങ്ങള്‍ക്ക് നീതിയാണ് വേണ്ടതെന്നും രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും മുഹമ്മദ് സര്‍താജ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംഭവം നടന്ന ബിസാദ ഗ്രാമം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുകയാണ്. ഇവിടെ വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും സന്ദര്‍ശനം വിലക്കിയിട്ടുണ്ട്.

No comments:
Post a Comment