കണ്ണൂര്‍:[www.malabarflash.com] പര്‍ദ ധരിച്ച് പെണ്‍കുട്ടിക്കൊപ്പം ബസില്‍ യാത്രചെയ്ത കാമുകനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കണ്ണൂര്‍ ടൗണില്‍നിന്ന് ബസില്‍ കയറിയ പെണ്‍കുട്ടിയും പര്‍ദക്കുള്ളിലെ കാമുകനും പത്തുമിനിട്ടിനുള്ളില്‍ തന്നെ പിടിയിലായി.
ആര്‍ക്കും സംശയം തോന്നാത്ത രീതിയിലാണ് പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇരുവരും ബസില്‍ കയറിയത്. ബസിലെ ലേഡീസ് സീറ്റില്‍ ഇരിപ്പുറപ്പിച്ചു. ടിക്കറ്റ് വാങ്ങിയ കണ്ടക്ടര്‍ക്ക് ചെറിയൊരു സംശയം. ചെരുപ്പ് ആണുങ്ങളുടേതാണെന്ന എന്ന സംശയവും ബലപ്പെട്ടു. സീറ്റിലെ ഇരുപ്പില്‍ പന്തികേട് തോന്നിയ കണ്ടക്ടറും മറ്റ് യാത്രക്കാരും കൂടി ബസ് താണയിലെത്തിയപ്പോഴേക്കും പര്‍ദ നാടകം പൊളിച്ചു.കൂടെയുള്ള പെണ്‍കുട്ടിയെക്കൊണ്ട് തന്നെ വസ്ത്രം മാററി പ്രാഥമീകപരിശോധന നടത്തി.
പോലീസെത്തി പെണ്‍കുട്ടിയേയും പര്‍ദക്കുള്ളിലെ കാമുകനേയും ട്രാഫിക് സ്‌റ്റേഷനിലെത്തിച്ചു. വേഷപ്രഛന്നനായ യുവാവിനെ ടൗണ്‍സ്‌റ്റേഷനിലേക്ക് മാറ്റുകയും പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തതോടെ ഒരു മണിക്കൂറോളം നഗരത്തെ ഉദ്വേഗത്തിലാക്കിയ പര്‍ദ നാടകത്തിന് പര്യവസാനം.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment