അഴീക്കോട്:[www.malabarflash.com] വീടിനു മുന്നില്‍ മൈക്കിലൂടെ സാമ്പത്തിക ആരോപണം ഉന്നയിച്ചതില്‍ മനംനൊന്ത് യുഡിഎഫ് സ്ഥാനാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. അഴീക്കോട് പഞ്ചായത്ത് പള്ളിക്കുന്നുമ്പ്രം നാലാം വാര്‍ഡ് സ്ഥാനാര്‍ഥി കെ. ബിന്ദുവാണ് വീടിനകത്ത് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞിന്റെ ബഹളം കേട്ട് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് മുറിക്കകത്ത് ഫാനില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെടുത്താനായത്. എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് ആരോപണം ഉന്നയിച്ചതെന്നാണു പരാതി. ബിന്ദു കുടുംബശ്രീ പ്രവര്‍ത്തകയാണ്. പട്ടികജാതി വിഭാഗക്കാരിയായ ഇവരെ ജാതിപ്പേര് വിളിച്ചും വ്യക്തിഹത്യ നടത്തുംവിധവും മൈക്കിലൂടെ അപവാദപ്രചാരണം നടത്തിയെന്നാണു പരാതി.
സൈക്കിളില്‍ മൈക്ക് കെട്ടിയാണ് പ്രവര്‍ത്തകര്‍ ഇവരുടെ വീടിനു മുന്നിലൂടെ അനൗണ്‍സ്‌മെന്റ് നടത്തിയത്. രാത്രി ഒന്‍പതോടെയാണു സംഭവം. എസ്‌ഐ ശ്രീജിത്ത് കൊതേരിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിവരമറിഞ്ഞ് കെപിസിസി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍, യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ബിജു ഉമ്മര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.എന്‍. രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment