കാഞ്ഞങ്ങാട്:[www.malabarflash.com] കഴിഞ്ഞ ഒരു വര്‍ഷമായി കാസര്‍കോട് ജില്ലയിലെ മലയോരഗ്രാമമായ ബളാലിലെ ഒരു കൊച്ചുവീട്ടിലേക്ക് വിശ്വാസികളുടെ പ്രവാഹമാണ്. ഇവിടെയെത്തി പ്രാര്‍ഥിച്ച് നിര്‍വൃതിയടയുന്ന വിശ്വാസികള്‍ തങ്ങള്‍ നേരിട്ടു കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നു. അതുവഴി കൂടുതല്‍ പേര്‍ ദിനംപ്രതി ഇവിടേയ്‌ക്കെത്തുന്നു.
ബളാലിലെ പാറയില്‍ വീട്ടില്‍ ഓമന എന്ന അല്‍ഫോന്‍സയുടെ വീടാണ് വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്നുനല്‍കിക്കൊണ്ടിരിക്കുന്നത്. ഈ കൊച്ചുവീട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ആദ്യമൊക്കെ സംശയം ഉണ്ടായവരും നിസാരമായി തള്ളിയവര്‍പോലും ഇപ്പോള്‍ അദ്ഭുതകരമെന്നു പറഞ്ഞുതുടങ്ങിയിരിക്കുന്നു.
ഈ വീട്ടിലുള്ള പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുസ്വരൂപത്തില്‍നിന്നും പ്രവഹിക്കുന്ന എണ്ണയും തേനും പാലും നെയ്യും ശേഖരിക്കാനും പ്രാര്‍ഥിക്കാനും നിരവധിപ്പേരാണ് ഇവിടെയെത്തുന്നത്.
2014 നവംബര്‍ 18 നായിരുന്നു സംഭവങ്ങളുടെ തുടക്കം. ശരീരമാസകലം നീരുവച്ച് രോഗബാധിതയായിരുന്ന താന്‍ അന്നേദിവസം വീടിനുള്ളില്‍ കിടക്കുമ്പോള്‍ ആരോ വിളിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി വന്നപ്പോള്‍ ചട്ടയും മുണ്ടും ധരിച്ച ഒരു വൃദ്ധ വാതില്‍ക്കല്‍ നില്‍ക്കുന്നതു കണ്ടതായി അല്‍ഫോന്‍സ പറയുന്നു. തന്നെ കണ്ടപ്പോള്‍ വൃദ്ധസ്ത്രീ രോഗവിവരങ്ങള്‍ ചോദിക്കുകയും കുഴമ്പോ തൈലമോ ഉണ്ടെങ്കില്‍ എടുത്തു കൊണ്ടു വരാന്‍ പറയുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന കുഴമ്പുകുപ്പി വൃദ്ധയുടെ കൈയില്‍ കൊടുത്തപ്പോള്‍ അതില്‍നിന്നു കുറച്ചെടുത്തു തന്റെ ശരീരത്തില്‍ പുരട്ടി. ആ സമയം തനിക്കു പ്രത്യേക വിധത്തിലുള്ള ഉന്മേഷമുണ്ടായി. എന്തിനാണു വന്നതെന്നു വൃദ്ധയോടു ചോദിച്ചപ്പോള്‍ നേര്‍ച്ചയ്ക്കു വന്നതാണെന്നായിരുന്നു മറുപടിയെന്നും അല്‍ഫോന്‍സ പറഞ്ഞു. എന്നാല്‍ നേര്‍ച്ചപ്പണവുമായി മടങ്ങി വന്നപ്പോള്‍ വൃദ്ധയെ അവിടെ കാണാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് അടുത്ത വീടുകളില്‍ പോയി അന്വേഷിച്ചെങ്കിലും വൃദ്ധയെ കാണാനായില്ല. തന്റെ രോഗസൗഖ്യത്തിനു വേണ്ടി പ്രാര്‍ഥിച്ച വികാരിയച്ചനെ ചെന്നുകണ്ടു നടന്ന സംഭവം വിവരിച്ചു. പ്രാര്‍ഥന തുടരുവാനായിരുന്നു വികാരിയച്ചന്റെ നിര്‍ദേശം.-അല്‍ഫോന്‍സ വ്യക്തമാക്കി. ആ സംഭവത്തിനു ശേഷം തനിക്ക് രോഗത്തിന്റെ അസ്വസ്ഥതകളൊന്നും ഉണ്ടായില്ല. പരിശുദ്ധ കന്യകാമാതാവ് തനിക്കു രോഖസൗഖ്യം നല്‍കിയെന്ന് ഉറച്ചു വിശ്വസിച്ച ഈ വീട്ടമ്മ കുഴമ്പിന്റെ കുപ്പി മാതാവിന്റെ രൂപത്തിനു മുമ്പില്‍ വച്ച് പ്രാര്‍ഥിക്കുക പതിവാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനു രാവിലെ എഴുന്നേറ്റു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്റെ മുമ്പിലുണ്ടായിരുന്ന കുപ്പിയില്‍നിന്നു കുഴമ്പ് നിറഞ്ഞു തുളുമ്പുന്നതു കണ്ടു. വിവരം പരിസരവാസികളെ അറിയിക്കുകയും നിരവധി പേര്‍ ഈ കുഴമ്പു പകര്‍ന്നെടുക്കുകയും രോഗസൗഖ്യത്തിനായി കൊണ്ടുപോകുകയും ചെയ്തു. നടക്കാന്‍ വയ്യാതെ ശയ്യാവലംബിയായിരുന്ന അല്‍ഫോന്‍സ ഈ സംഭവത്തിനുശേഷം പൂര്‍ണആരോഗ്യവതിയായാണു കാണപ്പെടുന്നതെന്ന് അയല്‍ക്കാരും പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി 28 മുതല്‍ മാതാവിന്റെ രൂപത്തില്‍നിന്നും തേനും വന്നുകൊണ്ടിരിക്കുകയാണെന്ന് അല്‍ഫോന്‍സ പറയുന്നു. ആദ്യകാലത്ത് ബുധന്‍ ശനി ദിവസങ്ങളില്‍ എണ്ണയാണ് പ്രവഹിച്ചിരുന്നത്. ഒരു പീഠത്തിലെ പാത്രത്തില്‍ വച്ചിരിക്കുന്ന പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ നിര്‍മിച്ച ഉള്ളു പൊള്ളയായ രൂപമാണിത്. ഏകദേശം രണ്ടടി ഉയരം വരും. പലരും രൂപം എടുത്തുനോക്കി പരിശോധന നടത്തിയിട്ടുണ്ട്. പിന്നീട് തേനും ഒഴുകിവരാന്‍ തുടങ്ങി. അടുത്ത ഘട്ടത്തില്‍ നെയ്യും ഒഴുകിവന്നിട്ടുണ്ട്. ആദ്യമാദ്യം അല്പാല്പമായി ഒഴുകിവന്നിരുന്ന നെയ്യും എണ്ണയും മറ്റും പിന്നീട് 12 ലിറ്റര്‍ വരെ ഒഴുകി വന്നിട്ടുണ്ടെന്നും അല്‍ഫോന്‍സ പറയുന്നു.
സെപ്റ്റംബര്‍ അഞ്ച്, 23 തീയതികളില്‍ പാലും നെയ്യും തേനും ഒന്നിച്ചാണു വന്നത്. മേയ് 31 മുതല്‍ താന്‍ വീട്ടിലുള്ള എല്ലാദിവസങ്ങളിലും എണ്ണ വരുന്നുണ്ട്. ഓഗസ്റ്റ് ഒന്നിനും സെപ്റ്റംബര്‍ 9,10 തീയതികളിലും താന്‍ വീട്ടിലുണ്ടായിരുന്നില്ല. ഈ ദിവസങ്ങളില്‍ എണ്ണയോ പാലോ തേനോ നെയ്യോ ഉണ്ടായില്ലെന്നും അല്‍ഫോന്‍സ പറഞ്ഞു. രൂപത്തില്‍നിന്ന് എണ്ണ ഒലിച്ചുവരുന്നത് ആര്‍ക്കും കാണാവുന്നതാണ്. പുലര്‍ച്ചെയാണ് ഇതു കൂടുതലും സംഭവിക്കുന്നത്. ഈസമയം മുല്ലപ്പൂവിന്റെ സുഗന്ധം ഇവിടെയെങ്ങും പരക്കുന്നതായും വിശ്വാസികള്‍ പറയുന്നു.
അല്‍ഫോന്‍സയുടെ ദേഹത്തില്‍ ഈശോയുടേതുപോലുള്ള പഞ്ചക്ഷതങ്ങളുണ്ടാകാറുണ്ടെന്നും ഇവിടെനിന്നുള്ള എണ്ണയും മറ്റും ഉപയോഗിച്ചു രോഗസൗഖ്യം ലഭിച്ചതായി നിരവധിപ്പേര്‍ സാക്ഷ്യപ്പെടുത്തിയിട്ടിണെ്ടന്നും ബളാല്‍ സെന്റ് ആന്റണീസ് ദേവാലയ വികാരി പറയുന്നു.
കാന്‍സര്‍ രോഗമടക്കം ഭേദപ്പെട്ടതായാണ് സാക്ഷ്യം ലഭിക്കുന്നത്. പരപ്പയിലെ ഒരു വ്യക്തി ഇവിടെനിന്ന് ശേഖരിച്ച് കൊണ്ടുപോയ എണ്ണ ദിവസേന കുപ്പിയില്‍ നിറഞ്ഞുവരുന്നതായും പറയപ്പെടുന്നു.
ആയിരക്കണക്കിനു വിശ്വാസികളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. മുടങ്ങാതെ ജപമാല അര്‍പ്പിക്കുന്ന ഇവിടെ നേര്‍ച്ചകാഴ്ചകള്‍ പാടില്ലെന്ന് ഇടവക വികാരി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിശ്വാസികളുടെ എണ്ണം വര്‍ധിച്ചതോടെ ഇവിടേക്കു നാട്ടുകാരുടെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് നടപ്പാതതന്നെ നിര്‍മിച്ചുകഴിഞ്ഞു. ഏഴുസെന്റ് സ്ഥലത്ത് നിര്‍മിച്ചിരിക്കുന്ന ഈ വീട്ടില്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഷെഡുംനിര്‍മിച്ചിട്ടുണ്ട്.
ഇത്തരം അസാധാരണ സംഭവങ്ങളുടെ കാര്യത്തില്‍ വത്തിക്കാനില്‍നിന്നും കര്‍ശനമായ മാനദണ്ഡങ്ങളുള്ളതിനാല്‍ ബളാലിലെ സംഭവത്തെക്കുറിച്ച് പഠിക്കാന്‍ തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
സമിതിയുടെ ദീര്‍ഘമായ പഠനത്തിനും നിരീക്ഷണത്തിനും ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക നിലപാട് സ്വീകരിക്കുകയുള്ളൂവെന്ന് അതിരൂപതാ കേന്ദ്രം അറിയിച്ചു.
അന്‍പതുകാരിയായ അല്‍ഫോന്‍സ റബര്‍ ടാപ്പിംഗും അയല്‍വീടുകളിലെ ജോലിയും ചെയ്താണ് കുടുംബം നോക്കിയിരുന്നത്.
നാലു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിക്കുകയും മകള്‍ വിവാഹിതയായി കോട്ടയത്തേക്കു പോകുകയും ചെയ്തതോടെ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി നിര്‍മിച്ചു നല്‍കിയ ഈ വീട്ടില്‍ ഇളയ മകനോടൊപ്പമാണ് താമസം.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment