കണ്ണൂര്‍:[www.malabarflash.com] കുഴിയില്‍വീണ ബൈക്കില്‍നിന്നു തെറിച്ചുവീണ് വിദ്യാര്‍ഥി മരിച്ചു. കല്യാശേരി കെപിആര്‍ജിഎച്ച്എസ്എസ് എട്ടാംക്ലാസ് വിദ്യാര്‍ഥി ഇരിണാവ് പുത്തരിപ്പുറത്തെ അബ്ദുള്‍ജബ്ബാര്‍-സൈബുന്നി ദമ്പതികളുടെ മകന്‍ ഇ. ജസീം (13) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം 4.30ഓടെ കല്യാശേരി സെന്‍ട്രലിലെ സുമിത്രന്‍പീടികയ്ക്കു സമീപമായിരുന്നു അപകടം. ഉടന്‍ ചെറുകുന്നിലെ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂള്‍വിട്ട് വരുന്നതിനിടെ ഇരിണാവ് സ്വദേശിയുടെ ബൈക്കിനു പിന്നില്‍ യാത്രചെയ്യുന്നതിനിടെയായിരുന്നു അപകടം. ഈസമയം ഇരിണാവ് ഭാഗത്തേക്കു പോവുകയായിരുന്ന ഓട്ടോറിക്ഷ പെട്ടെന്നു ബ്രേക്കിട്ടതിനാല്‍ മറിയുകയും ചെയ്തു.
ബൈക്കോടിച്ച ഇരിണാവ് സ്വദേശി മിഥുനും ഓട്ടോയിലുണ്ടായിരുന്നവര്‍ക്കും നിസാര പരിക്കേറ്റു. ജസീമിന്റെ സഹോദരങ്ങള്‍: ജുനൈര്‍, ഫയാന്‍, സിനാന്‍. മൃതദേഹം പരിയാരം മെഡിക്കല്‍കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച ഇരിണാവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment