കല്‍പറ്റ[www.malabarflash.com] ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വനിതാ ഹോസ്റ്റലില്‍ കായികതാരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ രാജഗിരി കാനംവയല്‍ കുമ്പുക്കല്‍ വീട്ടില്‍ ഷൈജുവിന്റെ മകള്‍ കെ.എസ്. രസ്‌നമോള്‍ (17) ആണു മരിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണു സംഭവം. കല്‍പറ്റ എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥിനിയാണ്.
അത്‌ലറ്റിക്‌സ് താരമായ രസ്‌ന ചൊവ്വാഴ്ച രാവിലെയും സഹതാരങ്ങള്‍ക്കൊപ്പം പരിശീലനത്തിനു പോയിരുന്നു. തിരികെയെത്തിയ കുട്ടികള്‍ പരീക്ഷയായതിനാല്‍ സ്‌കൂളിലേക്കു പോയി. രസ്‌ന ഹോസ്റ്റലില്‍ തന്നെ തങ്ങുകയായിരുന്നു. മെഷീനില്‍ ഹാജര്‍ രേഖപ്പെടുത്തുന്നതിനു കോച്ച് ത്വാലിബ് എത്തിയപ്പോള്‍ ഹോസ്റ്റല്‍ പൂട്ടിക്കിടക്കുന്നതു കണ്ടു നടത്തിയ അന്വേഷണത്തിലാണു മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിലുണ്ടായിരുന്ന വാര്‍ഡന്‍ താഴത്തെ നിലയില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു.
മൊബൈല്‍ ഫോണിനു നിയന്ത്രണമുള്ള ഹോസ്റ്റലില്‍ രസ്‌ന ഫോണ്‍ വാങ്ങിയതായി ആരോപണമുണ്ടായിരുന്നു. ഇക്കാര്യം അധികൃതര്‍ ചോദിച്ചിരുന്നു. വീട്ടുകാരെയും അറിയിച്ചിരുന്നു. ഹോസ്റ്റല്‍ അച്ചടക്കത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഗ്രൗണ്ടില്‍ രസ്‌നയോട് ഇക്കാര്യം ചോദിച്ചതായി പരിശീലകനും പൊലീസിനോടു പറഞ്ഞു.

ലോങ് ജംപ്, ഹൈജംപ്, ട്രിപ്പിള്‍ ജംപ് എന്നീ ഇനങ്ങളില്‍ കഴിവു തെളിയിച്ചിട്ടുള്ള രസ്‌ന കഴിഞ്ഞ മാസം ഹൈദരാബാദില്‍ നടന്ന ദേശീയ ഇന്റര്‍ക്ലബ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. അമ്മ: ആന്‍സി. സഹോദരന്‍: റിനോഡിന്‍ (ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി).
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment