കൊല്ലൂര്‍:[www.malabarflash.com] അറിവിന്റെ പ്രകാശവര്‍ഷം ചെരിഞ്ഞ് മത ഭേദമന്യേ ലക്ഷങ്ങളായ ഭക്തര്‍ക്ക് മുന്നില്‍ അഭയ ഹസ്തയായി മാതൃഭാവത്തിന്റെ പരകോടിയില്‍ വിളങ്ങുന്ന കൊല്ലൂര്‍ മൂകാംബിക സന്നിധി നവരാത്രി മഹോത്സവത്തിന്റെ തിരക്കിലായി.
ചുറ്റമ്പലത്തില്‍ ദീപസ്തംഭ ചുവട്ടില്‍ ഗണപതി വിശേഷ പൂജയോടെയാണ് കൊല്ലുരില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ദേവസുധയായ ദേവിയുടെ ചൊവ്വാഴ്ച ഉച്ചശീവേലി ദര്‍ശിക്കാന്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നുവരുന്നത്. ക്ഷേത്രത്തിലെ ജ്യോതിഷ കണക്ക് പ്രകാരം ഇത്തവണ കൊല്ലൂരില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കുക മഹാനവമി ദിനത്തിലാണ്. ഭക്തലക്ഷങ്ങള്‍ സംബന്ധിക്കുന്ന ദേവിയുടെ പുഷ്പ രഥോത്സവം ബുധനാഴ്ച രാത്രി 9.45. ന് ആരംഭിക്കും. പുഷ്പ രഥോത്സവ വേളയില്‍ ദേവി സന്നിധിയും സൗപര്‍ണ്ണിക തീരവും മന്ത്രമുഖരിതമാകും രഥോത്സവ സമയം മഹാലക്ഷ്മി ഭാവത്തിലാണ് മൂകാംബിക അമ്മ ഭക്തര്‍ക്ക് മുന്നിലെത്തുക.

വിജയരാജ് ഉദുമ
Keywords:Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment