കാസര്‍കോട്:[www.malabarflash.com] ജില്ലയുടെ സമഗ്രവികസനത്തിനായി കര്‍മ പദ്ധതിയുമായി എല്‍ഡിഎഫ് പ്രകടന പത്രിക. വിഷന്‍-2025 എന്ന രീതിയില്‍ ഭാവി മുന്നില്‍ കണ്ടുള്ള പദ്ധതികളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലയിലെ ജനങ്ങളില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചാണ് കര്‍മ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. എല്‍ഡിഎഫ് അധികാരത്തിലെത്തുന്ന തദ്ദേശസ്ഥാപനങ്ങള്‍ ഇത് നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കും.
തുടര്‍ച്ചയായി ജില്ലാപഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫ് ഭരണ സമിതികള്‍ രാജ്യത്തിനാകെ മാതൃകയാണ്. നിരവധി ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയെടുക്കാന്‍ ഈ ഭരണസമിതികള്‍ക്കായി. ഭാവനാപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സാധിച്ചതിലൂടെയാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചത്.
ദേശീയ ദുരന്തമായ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ ക്രിയാത്മകമായി ഇടപെട്ടത് എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്താണ്. ദുരന്തബാധിതശര സഹായിക്കുന്നതിന് നിരവധി പദ്ധതികളാണ് തയ്യാറാക്കിയത്. ദുരന്തബാധിതരെ കണ്ടെത്തി അവരുടെ ചികിത്സക്കും പുനരധിവാസത്തിനും നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. ഇതിനായി സര്‍ക്കാര്‍ സഹായത്തോടെ പ്രത്യേക സെല്ല്തന്നെ രൂപീകരിച്ച് ജനകീയ സംരംഭമായി ഏറ്റെടുത്തു.
എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സെല്‍ പിരിച്ച്‌വിട്ട് കൃഷിമന്ത്രിയെ ചെയര്‍മാനാക്കി പുതിയ സെല്‍ രൂപീരിച്ചു. അതോടെ അതിന്റെ ജനകീയ ഇടപെടലും അവസാനിച്ചു. ദുരന്തബാധിതരെ സഹായിക്കാന്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം പാതിവഴിയിലാണ്. ഇതിന് പരിഹാരം കാണുന്നതിനുള്ള നടപടി സ്വകീരിക്കാന്‍ എല്‍ഡിഎഫ് രപതിജ്ഞാബദ്ധമാണെന്നും നേതാക്കള്‍ പറഞ്ഞു.
എല്ലാ വീടുകള്‍ക്കും വൈദ്യുതിയും കുടിവെള്ളവും എത്തിക്കുക എന്നത് അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കും. ലക്ഷംവീടുകള്‍ ഒറ്റ വീടാക്കുന്നതിന് ഇടപെടും. അങ്കണവാടികളെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കും. സംസ്ഥാന ഫണ്ട് കൂടി സമന്വയിപ്പിച്ച് തൊഴിലുറപ്പുകാര്‍ക്ക് 100 ദിവസത്തെ പണി ഉറപ്പ് വരുത്തും.
ആദിവാസികള്‍ക്കിടയിലുള്ള ശിശുമരണം തടയുന്നതിനുള്ള കാര്യക്ഷമമായ പദ്ധതികള്‍ നടപ്പിലാക്കും. നാടന്‍കലകള്‍ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഇടപെടും. ഇങ്ങനെ 65 കര്‍മ പദ്ധതി അടങ്ങിയതാണ് പ്രകടന പത്രിക.
പ്രസ്‌ക്ലബിന്റെ ഇലക്ഷന്‍ പരിപാടിയായ ജനസഭയില്‍ പങ്കെടുത്താണ് നേതാക്കള്‍ പ്രകടന പത്രിക പ്രകാശനം ചെയ്തത്. ജില്ലാകണ്‍വീനര്‍ പി രാഘവന്‍ല്‍, വിവിധ പാര്‍ടികളുടെ നേതാക്കളായ സി എച്ച് കുഞ്ഞമ്പു, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എം അനന്തന്‍ നമ്പ്യാര്‍, അഡ്വ. സി വി ദാമോദരന്‍, സുരേഷ് പൂതിയേടത്ത്. എന്നിവര്‍ പങ്കെടുത്തു. സണ്ണിജോസഫ് അധ്യക്ഷനായി. രവീന്ദ്രന്‍ രാവണീശ്വരം സ്വാഗതവും ഷെഫീഖ് നസറുള്ള നന്ദിയും പറഞ്ഞു.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment