ബെംഗളൂരു:[www.malabarflash.com] കന്നഡ എഴുത്തുകാരന്‍ ഡോ. എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകിയുടേതെന്നു സംശയിക്കുന്നയാളെ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് തയാറാക്കിയ രേഖാ ചിത്രവുമായി സാമ്യമുള്ളയാളുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
ബെലഗാവിയില്‍ ഖാനാപുര്‍ വനത്തില്‍ നിന്നാണ് ജഡം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, 18നാണ് ജഡം കണ്ടെത്തിയതെന്നും ബുധനാഴ്ചയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
മൃതദേഹം വിട്ടുകിട്ടാനായി ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും പ്രതിയുടെ രേഖാചിത്രവും മൃതദേഹവും തമ്മിലുള്ള സാമ്യം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
കര്‍ണാടകത്തിലെ ധാര്‍വാഡില്‍ വച്ച് ഓഗസ്റ്റ് 30നാണ് കല്‍ബുര്‍ഗി വെടിയേറ്റു കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേരാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ രണ്ടു പേരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സാക്ഷികളുടെ മൊഴിയില്‍ നിന്നുള്ള വിവരങ്ങളില്‍ നിന്നുമാണ് ഇവ വരച്ചത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment