Latest News

ഡോക്ടറുടെ വ്യാജ സീലുണ്ടാക്കി സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചുനല്‍കുന്ന വികലാംഗ സംഘടനാ നേതാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്:[www.malabarflash.com] സര്‍ക്കാര്‍ ഡോക്ടറുടെ വ്യാജ സീലുണ്ടാക്കി അംഗപരിമിതര്‍ക്കുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചുനല്‍കുന്ന വികലാംഗ സംഘടനാ നേതാവ് അറസ്റ്റില്‍.

വികലംഗ ഐക്യമുന്നണി പ്രസിഡന്റാണെന്നു അവകാശപ്പെടുന്ന കൊളവയല്‍ ഇട്ടമ്മലിലെ കെ.കുഞ്ഞബ്ദുള്ള(50) യാണ് അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് ജൂഡീഷല്‍ മജിസ്‌ട്രേറ്റു കോടതി(ഒന്ന്) ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വര്‍ഷങ്ങളായി സംഘടനയുടെ പ്രസിഡന്റായ കുഞ്ഞബ്ദുള്ള നിരവധി പേര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കണ്ടെത്തി. ട്രെയിന്‍, ബസ് യാത്ര ഉള്‍പ്പെടെയുള്ള സൗജന്യങ്ങള്‍ ലഭിക്കാനാണ് അര്‍ഹതയില്ലാത്തവര്‍ക്ക് പണം വാങ്ങി സര്‍ട്ടിഫിക്കറ്റു നല്‍കുന്നത്.

ഇതിനായി ജില്ലാ ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് ഡോ. ഇ.കെ ആശയുടെയും ജില്ലാ ആശുപത്രി ഓഫീസ് സീലുകളും ഉണ്ടാക്കിയാണ് ഉപയോഗിച്ചത്. ഏതാനും ദിവസം മുമ്പ് ഈ സീലുകള്‍ ഉപയോഗിച്ച് നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍ക്ക് ലഭിച്ചിരുന്നു. ഇതില്‍ സംശയംതോന്നി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇതിനു പിന്നില്‍ കുഞ്ഞബ്ദുള്ളയാണെന്നു കണ്ടെത്തിയത്. മറ്റു ജില്ലകളിലുള്ളവര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടെന്ന് സൂചനയുണ്ട്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.