പാരിപ്പള്ളി:[www.malabarflash.com] ഫെയ്‌സ്ബുക്കിലൂടെ പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.പാരിപ്പള്ളി സ്വദേശിയായ കുട്ടിയെ വിവാഹവാഗ്ദാനംനല്‍കി ചെന്നൈയില്‍ കൊണ്ടുപോയി പീഡിപ്പിച്ച നെടുമങ്ങാട് പനക്കോട് വിഷ്ണുഭവനില്‍ അരുണ്‍ പ്രശാന്തിനെ(23)യാണ് പിടികൂടിയത്.
ഫെയ്‌സ്ബുക്ക് വഴി നിരവധി സ്ത്രീകളുമായി സൗഹൃദത്തിലായ ഇയാള്‍ മൂന്നുമാസംമുമ്പും ഒരു പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയെങ്കിലും പോലീസിന്റെ പിടിയിലായിരുന്നു. ഫെയ്‌സ്ബുക്ക് വഴി പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കുന്ന ഇയാള്‍ അമേരിക്കയില്‍ സോഫ്‌ററ്‌വെയര്‍ എന്‍ജിനിയറാണെന്ന് തെറ്റിദ്ധരിപ്പിച്ചിരുന്നു.
ഫെയ്‌സ്ബുക്ക്, വാട്ട്‌സ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വിദഗ്ധമായി കൈകാര്യം ചെയ്യുന്ന ഇയാള്‍ കുറച്ചുകാലം ഗള്‍ഫില്‍ ജോലിനോക്കിയിരുന്നു. അവിടെവച്ചെടുത്ത ഫോട്ടോകള്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്.
കഴിഞ്ഞദിവസം പാരിപ്പള്ളിയിലെ കുട്ടിയുമായി തമിഴ്‌നാട്ടിലേക്ക് കടന്ന യുവാവിനെ പിന്തുടര്‍ന്ന പോലീസ് ചെന്നൈക്ക് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
അന്വേഷണസംഘത്തില്‍ ചാത്തന്നൂര്‍ എ.സി.പി. എസ്.ശിവപ്രസാദ്, പരവൂര്‍ സി.ഐ. വി.എസ്.ബിജു, പാരിപ്പള്ളി എസ്.ഐ. എസ്.ജയകൃഷ്ണന്‍, അഡീഷണല്‍ എസ്.ഐ. ജയചന്ദ്രന്‍ പിള്ള, എസ്.സി.പി.ഒ. സിറാജുദീന്‍, ഷൈല, സുലേഖ, ഷാഡോ പോലീസുകാരായ ജയിന്‍, വിനു, മനു, സീനു എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment