കണ്ണൂര്‍:[www.malabarflash.com] വീട്ടമ്മയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നചിത്രമുണ്ടാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസില്‍ മൂന്നുപേരെ പയ്യാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിജില്‍കുമാര്‍ (27), ശരത് (23), രാജീവ് (27) എന്നിവരെയാണ് ശ്രീകണ്ഠപുരം സിഐ കെ.എ. ലത്തീഫ്, പയ്യാവൂര്‍ എസ്‌ഐ എം.ഇ. രാജഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
വീട്ടമ്മയായ 27 വയസുകാരിയാണ് പീഡനത്തിനിരയായത്. വാട്‌സ് അപ്പിലൂടെ പരിചയപ്പെട്ട വിജില്‍കുമാര്‍ ഇവരുടെ പ്രൊഫൈല്‍ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നചിത്രമുണ്ടാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണു കേസ്.
വീട്ടമ്മയായ 27 വയസുകാരിയാണ് പീഡനത്തിനിരയായത്. വാട്‌സ് അപ്പിലൂടെ പരിചയപ്പെട്ട വിജില്‍കുമാര്‍ ഇവരുടെ പ്രൊഫൈല്‍ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നചിത്രമുണ്ടാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണു കേസ്.
ഇയാള്‍ പിന്നീടു സുഹൃത്തുക്കളായ ശരത്, രാജീവ് എന്നിവരോട് ഇക്കാര്യം പറയുകയും ഇരുവരും പീഡിപ്പിക്കുകയുമായിരുന്നു. കൂടാതെ വിജില്‍കുമാറും ശരത്തും വീട്ടമ്മയില്‍ നിന്ന് 10,000 രൂപ വീതം തട്ടിയെടുക്കുകയും ചെയ്തുവത്രെ. വീട്ടമ്മയുടെ പരാതിയിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ശനിയാഴ്ച വൈകുന്നേരം തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment