മേല്‍പറമ്പ്:[www.malabarflash.com] മുസ്‌ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി മേല്‍പറമ്പില്‍ നിര്‍മ്മിച്ച കല്ലട്ര അഹമ്മദ് ഹാജി ആന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി സ്മാരക സൗധം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍ സ്വാഗതം പറഞ്ഞു.
പൊതു സമ്മേളനത്തില്‍ ഹാഷിം അരിയില്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, എം.എല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ജലീല്‍ കോയ, കെ.എം.സി.സി നേതാവ് എം.എ മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ചെമ്പിരിക്ക, എസ്.ടി.യു മണ്ഡലം പ്രസിഡണ്ട് അബൂബക്കര്‍ കണ്ടത്തില്‍, ദുബൈ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ടി.ഡി കബീര്‍ തെക്കില്‍, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി, സ്വതന്ത്ര കര്‍ഷക സംഘം മണ്ഡലം പ്രസിഡണ്ട് അബ്ബാസ് ബന്താട്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് അന്‍വര്‍ കോളിയടുക്കം, സി.എല്‍. റഷീദ് ഹാജി, റൗഫ് ബായിക്കര, സുല്‍ത്താന്‍ ഒറവങ്കര, മുഹമ്മദ് കുഞ്ഞി ചെമ്മനാട് പ്രസംഗിച്ചു.
Keywords:kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment