തിരുവനന്തപുരം:[www.malabarflash.com] അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്‍പ് എം.എല്‍.എ. സ്ഥാനം രാജിവയ്ക്കുമെന്ന് പി.സി.ജോര്‍ജ്. പതിമൂന്നാം നിയമസഭയുടെ തുടര്‍ന്നുള്ള സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിയമസഭാംഗത്വം രാജിവയ്ക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. എന്നാല്‍, ഇതിനുള്ള സമയം തീരുമാനിച്ചിട്ടില്ല. എത്രയും വേഗം രാജിവയ്ക്കും. രാജിക്കുശേഷം കേരള കോണ്‍ഗ്രസ് സെക്യുലറിന്റെ നേതൃത്വം ഏറ്റെടുക്കും. ഇടതുപക്ഷമാണ് ശരിയെന്ന് ഇപ്പോള്‍ മനസ്സിലായി.
കൂറുമാറ്റ നിരോധന നിയമപ്രകാരം ജോര്‍ജിനെ അയോഗ്യനാക്കുന്നതു സംബന്ധിച്ച് സ്പീക്കറുടെ തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് വിരമിക്കാന്‍ ജോര്‍ജ് രാജിസന്നദ്ധത പരസ്യമാക്കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനും ടി.എന്‍.പ്രതാപന്‍ എം.എല്‍.എ.യുമെല്ലാം ജോര്‍ജിനെതിരെയാണ് മൊഴി നല്‍കിയത്. ജോര്‍ജ് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് എല്ലാവരും സ്പീക്കര്‍ക്ക് മൊഴി നല്‍കിയിരുന്നു.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment