ഭീമനടി:[www.malabarflash.com] നീന്തല്‍കുളത്തിലെ റാണി മലയോരത്തിന്റെ അഭിമാന താരമായി. തൃശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ വിഭാഗം 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 50 മീറ്റര്‍ ബാക്ക് സ്ട്രോക്ക് ഇനങ്ങളില്‍ സ്വര്‍ണം നേടിയാണ് പാലാവയല്‍ സെന്റ്ജോണ്‍സ് എച്ച്എസ്എസിലെ എട്ടാംതരം വിദ്യാര്‍ഥിനി അനീന ബിജു അഭിമാനമായത്.
പാലാവയലിലെ തൊഴിലാളിയായ ഞെട്ടനൊഴുകയിലെ ബിജുവിന്റെയും ബിന്‍സിയുടെയും രണ്ടാമത്തെ മകളായ അനീന മൂന്നാംക്ലാസ് മുതല്‍ നീന്തല്‍ താരമാണ്. കാര്യങ്കോട് പുഴയിലെ ഓടപ്പള്ളി കടവിലായിരുന്നു നീന്തല്‍ പരിശീലനം.
ജില്ലാതല മത്സരത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയ അനീന ആദ്യമായാണ് സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടുന്നത്. ഈ വര്‍ഷം ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 50 മീറ്റര്‍ ബാക്ക് സ്ട്രോക്ക് എന്നിവയില്‍ സ്വര്‍ണവും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും നേടിയിരുന്നു. അനീനയുടെ ചേച്ചി അലീനയും സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലുകള്‍ നേടിയിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment