കുമ്പള:[www.malabarflash.com] കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയ സ്‌കൂള്‍ വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങിമരിച്ചു. സംഭവം പുറംലോകമറിയുന്നത് ആറ് മണിക്കൂറിന് ശേഷം. ബേക്കൂര്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി നിയാസ് (13) ആണ് മരിച്ചത്. ബേക്കൂറിലെ പുത്തബ്ബയുടെ മകനാണ്. തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടില്‍ നിന്നിറങ്ങിയതാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ചില ദിവസങ്ങളില്‍ മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞാണ് വീട്ടിലെത്താറുള്ളത്. നിസ്‌കാര സമയം കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനാല്‍ കുടുംബം അന്വേഷിക്കാന്‍ തുടങ്ങി. പള്ളിയിലും എത്തിയിരുന്നില്ല. വൈകിട്ട് നാല് മണിക്ക് കൂട്ടുകാരോടൊപ്പം പോകുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലര്‍ ബന്ധുക്കളെ അറിയിച്ചു. കൂട്ടുകാരുടെ വീടുകളില്‍ ചെന്ന് അന്വേഷിച്ചപ്പോഴാണ് ഹൃദയം പൊട്ടുന്ന സംഭവം അറിയുന്നത്.
പ്രതാപ് നഗറിലെ ഒരു തോട്ടില്‍ നിയാസും അഞ്ചു കൂട്ടുകാരും കുളിക്കാന്‍ പോയതായിരുന്നുവത്രെ. കുളിക്കുന്നതിനിടയില്‍ നിയാസ് വെള്ളത്തില്‍ മുങ്ങി. അതോടെ പേടിച്ച മറ്റു കുട്ടികള്‍ വേഗം വീട്ടിലേക്ക് മടങ്ങി. നിയാസ് വെള്ളത്തില്‍ മുങ്ങിയ വിവരം ആരോടും പറഞ്ഞതുമില്ല. ബന്ധുക്കളുടെ നിലവിളി കേട്ട് നാട്ടുകാരും ഒത്തുകൂടി.
നിയാസ് മുങ്ങിത്താഴ്ന്ന തോട് കാണിക്കാനായി കുട്ടികളെയും കൂട്ടി നാട്ടുകാര്‍ രാത്രി പത്ത് മണിയോടെ പുറപ്പെട്ടു. ബേക്കൂറില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പ്രതാപ് നഗറിലെ തോടിന് സമീപമെത്തിയ കുട്ടികള്‍ ഇവിടെയാണ് നിയാസ് മുങ്ങിയതെന്ന് കാട്ടിക്കൊടുത്തു. അടിയൊഴുക്കുള്ള തോട് കുക്കാര്‍ പുഴയിലേക്കാണ് സംഗമിക്കുന്നത്.
ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. 11 മണിയോടെ കുബനൂര്‍ തുമ്മനാറിനടുത്ത് കുക്കാര്‍ പാലത്തിന് സമീപത്തായി മൃതദേഹം കണ്ടെത്തി. കുറ്റിക്കാട്ടില്‍ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു.
No comments:
Post a Comment