കോഴിക്കോട്:[www.malabarflash.com] ബാര്‍കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുന്നത് അപഹാസ്യമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
101 തവണ അന്വേഷണം നേരിടാന്‍ തയാറാണെന്നു പറയുന്നവര്‍ എന്തിനാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. മന്ത്രി കെ.എം. മാണി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് അസന്നിഗ്ധമായ തെളിവുണ്ട്. കൂടുതല്‍ തുക കൈക്കൂലി വാങ്ങിയിട്ടുണേ്ടാ എന്നു അറിയാനാണ് കൂടുതല്‍ അന്വേഷണം. അഴിമതി തടയല്‍ നിയമപ്രകാരം ഏഴു വര്‍ഷം വരെ തടവു ശിക്ഷ അനുഭവിക്കേണ്ട കുറ്റമാണു മാണി ചെയ്തിരിക്കുന്നത്.
ഇത്തരത്തിലൊരാള്‍ അധികാരത്തിലിരിക്കെ നടക്കുന്ന അന്വേഷണം കൊണ്ട് എന്തു ഫലമാണുള്ളതെന്നും കോടിയേരി ചോദിച്ചു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാമോലിന്‍ കേസില്‍ ഏതെങ്കിലുമൊരു കാലത്തു വിചാരണ നടന്നാല്‍ ധാര്‍മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഉമ്മന്‍ ചാണ്ടി ശിക്ഷിക്കപ്പെടുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പാമോലിന്‍ കേസില്‍ ഏതെങ്കിലുമൊരു കാലത്തു വിചാരണ നടന്നാല്‍ ധാര്‍മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഉമ്മന്‍ ചാണ്ടി ശിക്ഷിക്കപ്പെടുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment