കാഞ്ഞങ്ങാട്:[www.malabarflash.com] കാര്‍ത്തിക കാവില്‍ കളിയാട്ടത്തിന് തുടക്കംകുറിച്ച് തോണിയേറി തെയ്യങ്ങളെത്തി. കാര്‍ത്തിക ചാമുണ്ഡിയും പരിവാരങ്ങളും സമീപത്തെ ക്ഷേത്രത്തിലെ ദേവനായ കാലിച്ചേകവനോട് ക്ഷേമം അന്വേഷിക്കാനായാണ് തോണിയില്‍ വരുന്നതെന്നാണ് സങ്കല്‍പ്പം.
വയലുകളുടേയും കൃഷിയുടേയും സംരക്ഷകയാണ് കാര്‍ത്തിക ചാമുണ്ഡിയും തേയ്യത്തുകാരിയുമെന്നാണ് വിശ്വാസം. ഇവര്‍ക്കൊപ്പം ഗുളികന്‍ തെയ്യവും കൂടെ ചേര്‍ന്നാണ് തോണിയില്‍ കാലിച്ചേകവനെ കാണാനെത്തുന്നത്.
വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷകനാണ് കാലിച്ചേകവന്‍ തെയ്യം. കാര്‍ത്തിക ചാമുണ്ഡിയും കാലിച്ചേകവനും കണ്ടുമുട്ടി കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പങ്കുവച്ചു. തുടര്‍ന്ന് ദീര്‍ഘ സംഭാഷണം പൂര്‍ത്തിയാക്കി ഭക്തരെ തെയ്യങ്ങള്‍ അനുഗ്രഹിച്ചു വൈകുന്നേരമാണു ചാമുണ്ഡിയുടെ മടക്കം. തെയ്യങ്ങള്‍ തോണിയേറി വരുന്ന കാഴ്ച കാണാനായി അരയിപ്പുഴയുടെ തീരത്ത് നിരവധി ആളുകള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
ഈശ്വര സങ്കല്‍പ്പത്തെ പ്രകൃതിയുമായി ചേര്‍ത്തുകാണുന്നതാണ് ചാമുണ്ഡി കാലിച്ചേകവന്‍ കൂടിക്കാഴ്ചയുടെ ആധാരം. കന്നുകാലികളുടെ സഹായമില്ലാതെ കൃഷിയിറക്കാന്‍ കഴിയാതിരുന്ന കാലത്തെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് തെയ്യങ്ങളുടെ കണ്ടുമുട്ടല്‍. കളിയാട്ടത്തിന് ശേഷമാണ് ഇവിടെ കൃഷിപ്പണികള്‍ക്കു തുടക്കമാകുക.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment