ബേക്കല്‍:[www.malabarflash.com] ബേക്കലില്‍ മുസ്‌ലിം ലീഗ് - ഐ.എന്‍.എല്‍ സംഘര്‍ഷം. ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏററുമുട്ടി. ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ബേക്കല്‍ ജംഗ്ഷനിലാണ് സംഭവം.
ചൊവ്വാഴ്ച വൈകുന്നേരം ബേക്കലില്‍ ഐ.എന്‍.എല്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ലീഗിനെതിരെ പ്രസംഗിച്ചതിനെ ബുധനാഴ്ച രാവിലെ മുസ്‌ലിം ലീഗിലെ ചിലര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ ലീഗ് ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ഏററുമുട്ടുകയായിരുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സംഭവമറിഞ്ഞെത്തിയ ബേക്കല്‍ എസ്.ഐ ആദംഖാന്റെ നേതൃത്വത്തിലും പോലീസ് സംഘം പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. ഹോസ്ദുര്‍ഗ് സി.ഐയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേ സമയം സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഹോട്ടലുകളടക്കമുളള കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചത് വ്യാപാരികളില്‍ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment