Latest News

കല്ലുമ്മക്കായ് ശേഖരിക്കാന്‍ പോയ മത്സ്യ തൊഴിലാളിയെ കടല്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ബേക്കല്‍:[www.malabarflash.com] കല്ലുമ്മക്കായ് ശേഖരിക്കാന്‍ പോയ മത്സ്യ തൊഴിലാളിയെ കടല്‍ തീരത്ത് മരിച്ച നിലയില്‍കണ്ടെത്തി. പള്ളിക്കര മഠം മിഷ്യന്‍ കോളനിയിലെ ആരോഗ്യം(40) ആണു മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് ആരോഗ്യം കല്ലുമ്മക്കായ് ശേഖരിക്കാന്‍ ബേക്കല്‍ കോട്ടയുടെ തെക്ക് ഭാഗത്തുള്ള പാറകെട്ടിലേക്ക് പോയതെന്ന് വീട്ടുക്കാര്‍ പറഞ്ഞു.
ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ എത്തിയ സന്ദര്‍ശകാരാണ് ഒരാള്‍ കടല്‍ തീരത്ത് കിടക്കുന്നതായി നാട്ടുകാരെ അറിയിച്ചത്. വിവരമാറിഞ്ഞ എത്തിയവര്‍ ആശുപത്രിയില്‍ എത്തിചപ്പോഴേക്കും മരിച്ചിരുന്നു. 

തിരുവനന്തപുരത്തു നിന്നും മത്സ്യം പിടിക്കാന്‍ പള്ളിക്കരയില്‍ എത്തി സ്ഥിര താമസമാക്കിയ കുടുംബങ്ങളില്‍ ഒരാളാണ് ആരോഗ്യം.
അന്തോണി അടിമയുടെ മകാനാണ്. ഭാര്യ ഏ ലിസബത്ത്. മകന്‍ ഏഴുവയസ്സുള്ള അജിന്‍ (വിദ്യാര്‍ഥി).




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.