ബെണ്ടിച്ചാല്‍ ഡിവിഷനില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ തന്റെ പേരാണ് ഉണ്ടായിരുന്നത്. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ പാര്‍ലമെന്ററി ബോര്‍ഡ് അംഗീകരിച്ച ലിസ്റ്റ് ഒരു ജില്ലാ നേതാവിന്റെ താത്പര്യങ്ങള്‍ പരിഗണിച്ച് അട്ടിമറിക്കുകയും മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കുകയുമായിരുന്നുവെന്ന് ഷാഫി കട്ടക്കാല്‍ ആരോപിച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ ഈ നിലപാടില്‍ പ്രവര്‍ത്തകര്‍ക്കുണ്ടായിട്ടുള്ള പ്രതിഷേധത്തെതുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. നിരവധി പ്രവര്‍ത്തകര്‍ പിന്തുണ അറിയിച്ചതായി ഷാഫി കട്ടക്കാല്‍ കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ബ്ലോക്ക് പഞ്ചാത്ത് ബെണ്ടിച്ചാല്‍ ഡിവിഷനില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഇദ്ദേഹം പത്രിക നല്‍കിയിട്ടുണ്ട്. ഐ എന്‍ എല്ലും - എല്‍ ഡി എഫും പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് വിട്ട് ഐ എന്‍ എല്ലില്‍ ചേരാന്‍ തീരുമാനിച്ചത്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല താന്‍ രാജിവെച്ചത്. ബ്ലോക്ക് മെമ്പറെന്ന നിലയിലുള്ള സ്ഥാനങ്ങളെക്കാള്‍ വലിയ സ്ഥാനങ്ങളാണ് താന്‍ വഹിച്ചിരുന്നത്. ഉറപ്പ് പാലിക്കാതെയും പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയുമുള്ള ചില നേതാക്കളുടെ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നതെന്നും ചോദ്യത്തിന് മറുപടിയായി ഷാഫി കട്ടക്കാല്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, അന്‍വര്‍ മാങ്ങാടന്‍, റഹീം ബെണ്ടിച്ചാല്‍, ഷരീഫ് ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment