കാസര്‍കോട്:[www.malabarflash.com] ടി.ഉബൈദ് സര്‍വ്വ മേഖലകളിലും തന്റെ വ്യക്തിത്വം പതിപ്പിച്ചു കടന്നുപോയ മഹാനായിരുന്നുവെന്ന് എന്‍എ.അബൂബക്കര്‍. അദ്ദേഹത്തിന്റെ 43-ാം ചരമ വാര്‍ഷികദിനത്തില്‍ കാസര്‍കോട് ആര്‍ട് ഫോറത്തിന്റെ(കാഫ്) നേതൃത്വത്തില്‍ ഉബൈദിനെ അറിയുകയും വായിക്കുകയും ചെയ്തവര്‍ ഒത്തുകൂടി പരസ്പരം ഓര്‍മ്മകള്‍ പങ്കുവെച്ചു.
കവി, മികച്ച അധ്യാപകന്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, പ്രഭാഷകന്‍, വിവര്‍ത്തകന്‍, ഭാഷാ ഗവേഷകന്‍, ഖുര്‍ആന്‍ പാരായണ വിദഗ്ദന്‍ എന്നിങ്ങിനെ അദ്ദേഹം പല നിലകളിലും കഴിവ് തെളിയിച്ചയാളായിരുന്നു ടി.ഉബൈദെന്ന് പലരും അഭിപ്രായപ്പെട്ടു.
പുതുതലമുറക്ക് അദ്ദേഹത്തിന്റെ കൃതികള്‍ പരിചയപ്പെടുത്താന്‍ വേണ്ടി സ്‌കൂള്‍ ലൈബ്രറികളില്‍ അദ്ദേഹത്തിന്റെ കവിതകള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
കാഫ് വൈസ് ചെയര്‍മാന്‍ ടി.എ.ഷാഫി അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ഹമീദ് അനുസ്മരണ പ്രഭാഷണം നടത്തി. ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. ഇ.ചന്ദ്രശേഖരന്‍ നായര്‍, അഡ്വ.ബേവിഞ്ച അബ്ദുല്ല, എം.കെ.രാധാകൃഷ്ണന്‍, എ.എസ്.മുഹമ്മദ് കുഞ്ഞി, എരിയാല്‍ ശരീഫ്, ടി.എ.കുഞ്ഞഹമ്മദ് മാസ്റ്റര്‍, മധൂര്‍ ശെരീഫ്, എന്‍.എ.നാസര്‍, ഇബ്രാഹിം അങ്കോല, എ.ബെണ്ടിച്ചാല്‍, താജുദ്ദീന്‍ ബാങ്കോട്, അഹമ്മദ് എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന്‍ പാടി. പി.ഇ.എ.റഹ്മാന്‍ പാണത്തൂര്‍ കവിതകള്‍ ചൊല്ലി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment