പനയാല്‍:[www.malabarflash.com] മഹിളാ അസോസിയേഷന്‍ കാസര്‍കോട് മുന്‍ ജില്ലാ കമ്മിറ്റിയംഗം കുന്നൂച്ചിയിലെ വി ദേവി (65) നിര്യാതയായി. പള്ളിക്കര പഞ്ചായത്ത് മഹിളാ അസോസിയേഷന്റെ പ്രഥമ പ്രസിഡണ്ട്, അവിഭക്ത കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗം, ഉദുമ ഏരിയാ പ്രഥമ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
പരേതരായ മുണ്ടാത്ത് രാമന്‍ നായരുടെയും ഉമ്പിച്ചിയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ നാരായണന്‍. മകള്‍: സിന്ധു പനയാല്‍ (ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗം, പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് പിക്മി കലക്ഷന്‍ ഏജന്റ്). സഹോദരങ്ങള്‍: എ.വി രാമന്‍, പാട്ടിയമ്മ, പരേതരായ എ.വി രാമന്‍, ചന്തു, നാരായണന്‍, പാറ്റ, ചിരുതേയി, കുഞ്ഞമ്മ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment