ചെങ്കൊടികള്‍ ചെങ്കൊടികള്‍ എന്ന സ്ഥാനാര്‍ഥികളുടെ പേരുവച്ചുള്ള ഗാനവും നാടും വീടും ഒരുങ്ങിയെന്ന് തുടങ്ങുന്ന ഗാനവുമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പാടി ഹിറ്റാക്കിയത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരിന് ശ്രീ മതി എന്ന ഗാനം ആലപിച്ചാണ് സാന്ദ്ര ശ്രദ്ധേയയായത്. അരുവിക്കര തെരഞ്ഞെടുപ്പിലും ഈ കൊച്ചുഗായികയുടെ കാസറ്റുകള്‍ക്ക് ഏറെ ആവശ്യക്കാരുണ്ടായിരുന്നു.
പാട്ടില്‍ മാത്രമല്ല അനൗണ്‍സ്മെന്റിലും കഴിവ് തെളിയിച്ചതോടെ അവധി ദിവസങ്ങളിലും ഒഴിവ് സമയങ്ങളിലും സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി കാസറ്റിലൂടെ വോട്ടഭ്യര്‍ഥിക്കുകയാണ്.
ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികളായ വി പി പി മുസ്തഫ, പി സി സുബൈദ തുടങ്ങി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മിക്ക സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയും സാന്ദ്ര കാസറ്റിലൂടെ പ്രചാരണത്തിനിറങ്ങി. ഏഴുവര്‍ഷമായി സംഗീതം അഭ്യസിക്കുന്ന സാന്ദ്ര, രാജേഷ് തൃക്കരിപ്പൂരിന്റെ ശിഷ്യയാണ്. പയ്യന്നൂര്‍ എസ്എസ് ഗാനമേള ട്രൂപ്പിലെ അംഗവുമാണ്. സിപിഐ എം തൃക്കരിപ്പൂര്‍ ഏരിയാകമ്മിറ്റി അംഗം ഇടയിലെക്കാടിലെ വി വി സജീവന്റെയും കെ സുഷയുടെയും മകളാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment