മംഗളൂരു:[www.malabarflash.com] രണ്ടുകിലോ സ്വര്‍ണവുമായി രണ്ടു കാസര്‍കോട് സ്വദേശികളെ മംഗളൂരു വിമാനത്താവളത്തില്‍വെച്ച് കസ്റ്റംസ് അധികൃതര്‍ അറസ്റ്റുചെയ്തു. മൗവലിലെ ഹനീഫ (50), കാസര്‍കോട്ടെ ബഷീര്‍ (35) എന്നിവരാണ് അറസ്റ്റിലായത്.
ബൂസ്റ്റ്, ടൂത്ത്‌പേസ്റ്റ്, ഫെയ്‌സ് ക്രീം, ഷാമ്പു എന്നിവയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണം പൊടിച്ച് ചേര്‍ത്ത നിലയിലായിരുന്നു. എക്‌സറേ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കൂടുതല്‍ ചോദ്യംചെയ്തപ്പോള്‍ സ്വര്‍ണക്കടത്തിന്റെ ഉള്ളറകളെക്കുറിച്ച് കസ്റ്റംസിന് ബോധ്യമായി. പിടിച്ചെടുത്ത സ്വര്‍ണത്തിന് 53 ലക്ഷം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment