കുമ്പള:[www.malabarflash.com] കുമ്പള പഞ്ചായത്തിലെ 17-ാം വാര്‍ഡായ കെകെ പുറത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ ആയിഷ മഹ് മൂദാണ് ഇവിടെ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റസിയയുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിയതിനെ തുടര്‍ന്നാണ് ആയിഷ മഹ് മൂദ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
മഞ്ചേശ്വരം പഞ്ചായത്തിലെ 20-ാം വാര്‍ഡായ ഉദ്യാവറില്‍ നിന്നും മുസ്ലിം ലീഗിലെ ഹലീമ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജില്ലയില്‍ രണ്ടാമത്തെ വിജയമാണ് ആയിഷയിലൂടെ യുഡിഎഫിന് ലഭിച്ചിരിക്കുന്നത്.
മഞ്ചേശ്വരം പഞ്ചായത്തിലെ 20-ാം വാര്‍ഡായ ഉദ്യാവറില്‍ നിന്നും മുസ്ലിം ലീഗിലെ ഹലീമ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജില്ലയില്‍ രണ്ടാമത്തെ വിജയമാണ് ആയിഷയിലൂടെ യുഡിഎഫിന് ലഭിച്ചിരിക്കുന്നത്.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment