Latest News

പോലീസ് വേഷത്തില്‍ തട്ടിപ്പ്: രണ്ടാം പ്രതിയുടെ ഭാര്യ മരിച്ച നിലയില്‍

കൊച്ചി: [www.malabarflash.com]ഉന്നത  പോലീസ് വേഷത്തില്‍ ബ്ലാക്ക്‌മെയിലിങ് തട്ടിപ്പ് നടത്തിയ കേസിലെ രണ്ടാം പ്രതിയുടെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി.

രണ്ടാം പ്രതി എരൂര്‍ പിഷാരികോവില്‍ ടെമ്പിള്‍ റോഡ് ശ്രീദുര്‍ഗയില്‍ സായി ശങ്കറിന്റെ ഭാര്യ ജെസിയ ബീവിയെയാണ് കൊച്ചി കൊല്ലങ്കുടിമുകളിലെ ഫ് ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കയ്യിലെ ഞരമ്പും മുറിച്ച നിലയിലായിരുന്നുവെന്ന് പോലീസ് അറിയച്ചു.

ഈ കേസിലെ മറ്റൊരു പ്രതിയായ ജാര്‍ഖണ്ഡ് സ്വദേശിനി മയൂഖി ജെസിയ ബീവിയുടെ സുഹൃത്തായിരുന്നു. ഫാഷന്‍ ടെക്‌നോളജി പഠനത്തില്‍ ഇവര്‍ സഹപാഠികളായിരുന്നു. ഈ സൗഹൃദത്തിലൂടെയാണ് ഒന്നാം പ്രതി നാരായണന്‍ ദാസിനെ മയൂഖി പരിചയപ്പെടുന്നത്.

അതേ സമയം ഈ കേസിലെ ഒരു പ്രതി കൂടി വെളളിയാഴ്ച അറസ്റ്റിലായി. തൃപ്പൂണിത്തുറയിലെ പ്രാദേശിക ബി.ജെ.പി നേതാവിന്റെ സഹോദരന്‍ സുധീറാണ്  അറസ്റ്റിലായത്. ബ്ലാക്ക്‌മെയില്‍ ചെയ്യേണ്ട ആളുകളെക്കുറിച്ച് പ്രതികള്‍ക്ക് വിവരം നല്‍കിയിരുന്നത് സുധീറാണെന്ന് പോലീസ് അറിയിച്ചു.

ഇനി ഒന്നാം പ്രതി നാരായണ്‍ ദാസിന്റെ സഹോദരന്‍ ബാലു എന്നാള്‍ കൂടിയാണ് ഈ കേസില്‍ അറസ്റ്റിലാകാനുള്ളത്. ഇയാള്‍ ഒളിവിലാണ്. തൃപ്പൂണിത്തുറയില്‍ ചിട്ടി നടത്തിവരികയായിരുന്ന ഇയാള്‍ നിരവധി ചിട്ടിത്തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.