Latest News

501 മൊഞ്ചത്തിമാര്‍ ഒപ്പത്തില്‍ കൈകൊട്ടി പാടി; ഗ്രീന്‍വുഡ്‌സിലെ മെഗാ ഒപ്പന ചരിത്രമായി

ഉദുമ[www.malabarflash.com] : നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ആയിരങ്ങളുടെ മുന്നില്‍ മൊഞ്ചത്തിമാര്‍ ഒപ്പത്തില്‍ മണവാട്ടിക്ക്ചുറ്റും കൈകൊട്ടി ഒപ്പനപ്പാട്ടിന്റെ ഇശലുകള്‍ക്കൊപ്പം ഗ്രീന്‍വുഡ്‌സിലെ മൊഞ്ചത്തിക്കുട്ടികള്‍ വളകിലുക്കിയപ്പോള്‍, അത് ചരിത്രത്തിന്റെ ഭാഗമായി.


ഉദുമ പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് സ്‌കൂളിലെ മൈലാഞ്ചിയണിഞ്ഞ 501 കുട്ടികളാണ് ജംബോ ഒപ്പനയിലൂടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും അതുവഴി ഗിന്നസ് ബുക്കും ലക്ഷ്യമാക്കി വെളളിയാഴ്ച വൈകുന്നേരം 5 മണിയോടെ അരങ്ങിലെത്തിയത്.


മൂന്ന് മാസങ്ങളായി തുടര്‍ന്ന് വരുന്ന വിപുലമായ പരിശീലന പരിപാടിക്ക് ആശയ ആവിഷ്‌കാരം നല്‍കിയത് പ്രശസ്ത ഒപ്പന പരിശീലകനായ ജുനൈദ് മെട്ടമ്മല്‍ ആണ്.
മുഹമ്മദ് നബിയുടെയും ഖദീജ ബീവിയുടെയും കല്ല്യാണത്തെ ഇതിവൃത്തമാക്കി മൊയ്തു വാണിമേല്‍ രചന നിര്‍വഹിച്ച ഗാനം പ്രശസ്ത ഗായിക ബെന്‍സീറയും, ബല്‍ക്കീസ് റഷീദും ഒപ്പം വിദ്യാലയത്തിലെ 60 ഓളം കുട്ടികളും ചേര്‍ന്ന് ആലപിച്ചപ്പോള്‍ മണവാട്ടിക്ക് ചുററും ഒപ്പനയിലൂടെ കുഞ്ഞുമൊഞ്ചത്തിമാര്‍ വിസ്മയം തീര്‍ത്തത്‌ സദസ്സിന് ഒരിക്കലും മറക്കാത്ത അനുഭവമായി.


എറണാകുളത്ത് നിന്നുളള 30 അംഗ മേക്കപ്പ് സംഘം വെളളിയാഴ്ച രാവിലെ മുതല്‍ തന്നെ കുട്ടികളെ അണിയിച്ചൊരുക്കാന്‍ തുടങ്ങിയിരുന്നു. ലിംക ടീമിനായി തിരുവനന്തപുരത്തെ ഇന്‍ക്രിയേഷന്‍ മീഡിയ അര ഡസന്‍ ക്യാമറള്‍ ഉപയോഗിച്ച് ഒപ്പന ചിത്രീകരിച്ചു.

ഗ്രീന്‍വുഡ്‌സില്‍ നടക്കുന്ന എ.എസ്.ഐ.എസ്.സി. യുടെ 11-ാമത് ദേശീയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെഉദ്ഘാടനത്തോടനുബന്ധിച്ചാണ് പത്ത് മിനുററ് നേരം ആസ്വാദക മനസ്സിന് കുളിരേകിയ മെഗാ ഒപ്പന അരങ്ങേറിയത്. വ്യാഴാഴ്ച സോഷ്യല്‍ മീഡിയക്കാര്‍ കൊന്ന പ്രശസ്ത സിനിമാനടന്‍ മാമുക്കോയ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിത് പരിപാടിക്ക് മാററു കൂട്ടി.

ചടങ്ങില്‍ എ.എസ്.ഐ.എസ്.സി ദേശീയ പ്രസിഡണ്ട് എ.സി ജോര്‍ജ് അധ്യക്ഷത വഹിച്ചു. വ്യവസായി യു.കെ യൂസഫ്, എ.എസ്.ഐ.എസ്.സി ദേശീയ സെക്രട്ടറി ജോര്‍ജ് മാത്യു കരൂര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാമചന്ദ്രന്‍, പിടിഎ പ്രസിഡണ്ട് ഫറൂഖ് ഖാസ്മി, ജംഷീദ്, അബ്ദുല്‍ ഖാദര്‍ ഹുസൈന്‍, ദിവാകരന്‍, ഷരീഫ് കാപ്പില്‍, നവാസ് കാഞ്ഞങ്ങാട്, ജലീല്‍ കാപ്പില്‍, കെബിഎം ഷരീഫ്, സൈഫുദ്ദീന്‍ കളനാട്, ഷീന രാധാകൃഷ്ണന്‍, ഹനീഫ പാലക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.

















Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.