തിരുവനന്തപുരം:[www.malabarflash.com] ധനകാര്യമന്ത്രി കെ.എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. കെ.എം മാണി പ്രതിയായ ബാര്‍കോഴക്കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടു.
മാണി കോഴ ചോദിച്ചതിനോ വാങ്ങിയതിനോ തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ തള്ളിയത്. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഒമ്പത് ഹര്‍ജികള്‍ക്ക് പുറമെ വസ്തുതാറിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ടായി പരിഗണിക്കണമെന്ന ഹര്‍ജിയുമാണ് കോടതി പരിഗണിച്ചത്.
അന്തിമറിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, സാറാജോസഫ്, വി.എസ് സുനില്‍കുമാര്‍, ബിജു രമേശ് എന്നിവര്‍ ഉള്‍പ്പടെ 10 പേരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ കെ.എം മാണിക്ക് ഒരുകോടി രൂപ കോഴകൊടുത്തുവെന്ന് ബിജു രമേശ് വെളിപ്പെടുത്തല്‍ നടത്തിയതിന്റെ ഒന്നാം വാര്‍ഷികത്തിന് രണ്ട് ദിവസം മുന്‍പാണ് നിര്‍ണായകമായ വിധിവന്നത്.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കെ.എം മാണിക്കെതിരെ കുറ്റപത്രം നല്‍കാമെന്നായിരുന്നു കേസ് അന്വേഷിച്ച എസ്.പി ആര്‍ സുകേശന്റെ റിപ്പോര്‍ട്ട്. എന്നാല്‍ കോഴ ചോദിച്ചതിനോ വാങ്ങിയതിനോ തെളിവില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക് ടര്‍ വിന്‍സണ്‍ എം പോള്‍ തീരുമാനമെടുത്തത്. അതനുസരിച്ച് മാണിയെ കുറ്റവിമുക്തനാക്കി എസ്.പി സുകേശന്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
മാണിയെ കുറ്റവിമുക്തനാക്കാനുള്ള നിര്‍ദ്ദേശമാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയതെന്ന് വാദത്തിനിടയില്‍ കോടതി നിരീക്ഷിച്ചിരുന്നു. ഇത് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ കത്തില്‍ വ്യക്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു. എസ്.പി.ക്കും ഡയറക്ടര്‍ക്കും തുല്യ അധികാരമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി തള്ളി.
ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയെ ശാസ്ത്രീയതെളിവുകള്‍ സാധൂകരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയ വിജിലന്‍സിന്റെ നടപടിക്ക് എന്ത് സാധുതയാണുള്ളതെന്നും ഇത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കില്ലേയെന്നും കോടതി ചോദിച്ചു.
അഡ്വക്കേറ്റ് ജനറലിനേയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനേയും മറികടന്ന്, സുപ്രീംകോടതിയിലെ അഭിഭാഷകരായ എല്‍.നാഗേശ്വര റാവുവില്‍നിന്നും മോഹന്‍ പരാശരനില്‍നിന്നുമാണ് വിജിലന്‍സ് നിയമോപദേശം തേടിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment