Latest News

ജില്ലാ പഞ്ചായത്ത്: 5 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി

കാസര്‍കോട്: [www.malabarflash.com] ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് എല്‍ഡിഎഫ് അഞ്ച് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു. 11 സ്ഥാനാര്‍ത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെയുള്ള 17 ഡിവിഷനില്‍ 16 സ്ഥാനാര്‍ഥികളായി.

സിപിഎം സ്ഥാനാര്‍ത്ഥികളായി കള്ളാറില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇ പത്മാവതിയും ചെങ്കളയില്‍ എം സരോജിനിയും മഞ്ചേശ്വരത്ത് ഐറിന്‍ ജോസഫൈന്‍ ഡിസൂസയും മത്സരിക്കും. വോര്‍ക്കാടിയില്‍ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ബി.വി രാജന്‍, സിവില്‍സ്‌റ്റേഷന്‍ ഡിവിഷനില്‍ ഐഎന്‍എല്‍ സ്ഥാനാര്‍ഥി സുലൈഖ മാഹിന്‍ എന്നിവര്‍ മത്സരിക്കും. ഉദുമയിലെ ഐഎന്‍എല്‍ സ്ഥാനാര്‍ഥിയെ ബുധനാഴ്ച പ്രഖ്യാപിക്കും.


ഇ പത്മാവതി (കള്ളാര്‍)
പത്ത് വര്‍ഷം ജില്ലാ പഞ്ചായത്തംഗമായിരുന്ന ഇ പത്മാവതി അഞ്ച് വര്‍ഷം പ്രസിഡന്റായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ നടപ്പാക്കിയ രാജ്യം ശ്രദ്ധിച്ച നിരവധി പദ്ധതികള്‍ ജില്ലാ പഞ്ചായത്തിന് മികവായി. ജനകീയ പ്രശ്‌നങ്ങളും മഹിളകളുടെ വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള ഇടപെടലിലൂടെയും ഉജ്വല പ്രസംഗത്തിലൂടെയും ശ്രദ്ധേയായ പത്മാവതി ജില്ലയിലെങ്ങും സജീവ സാനിധ്യമാണ്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായ പത്മാവതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണ്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഇവര്‍ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ പിഎ എന്‍ വി പത്മനാഭന്റെ ഭാരായായ പത്മാവതി ബേഡകം കൊളത്തൂര്‍ ബറോട്ടിയിലാണ് താമസം. മക്കള്‍: മക്കള്‍: പ്രതാപ്, പ്രശാന്ത്.

ബി വി രാജന്‍ (വോര്‍ക്കാടി)
വോര്‍ക്കാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ബി വി രാജന്‍ തുളുനാട്ടില്‍ ജനകീയ പ്രശ്‌നങ്ങളുയര്‍ത്തിയുള്ള പ്രക്ഷോഭങ്ങളില്‍ സജീവ പോരാളിയാണ്. എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മറ്റിയംഗം, ബികെഎംയു ജില്ലാ പ്രസിഡന്റ്, എന്‍ആര്‍ഇജി യുണിയന്‍ (എഐടിയുസി) ജില്ലാ പ്രസിഡന്റ്, മോട്ടോര്‍ തൊഴിലാളിയൂണിയന്‍ (എഐടിയുസി) ജില്ലാ പ്രസിഡന്റ്, മഞ്ചേശ്വരം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 2000 മുതല്‍ 2005 വരെയുള്ള കാലയളവില്‍ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനായിരുന്നു. മഞ്ചേശ്വരം ഡിവിഷനില്‍നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മഹിളാസംഘം നേതാവ് നാരായണിയാണ് ഭാര്യ. മകള്‍: എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് രമ്യ രാജന്‍

സുലൈഖ മാഹിന്‍ (സിവില്‍സ്‌റ്റേഷന്‍)
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ സുലൈഖ മാഹിന്‍ പാര്‍ടിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഐഎന്‍എല്‍- എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിവില്‍സ്‌റ്റേഷന്‍ ഡിവിഷനില്‍ മത്സരിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി, മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സുലൈഖ ചെങ്കള പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ അഡ്വ ബി കെ മാഹിന്‍ ഭര്‍ത്താവാണ്. ചെര്‍ക്കളയിലാണ് താമസം.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.