Latest News

യൂസഫലിയുടെ ഇന്റര്‍വ്യൂ; നാട്ടികയിലെത്തിയത് 30,000പേര്‍; 3,000 പേര്‍ക്ക് ജോലി

തൃപ്രയാര്‍:[www.malabarflash.com] ലുലു ഗ്രൂപ്പ് തലവന്‍ യൂസഫലി നേരിട്ട് നടത്തിയ ഇന്റര്‍വ്യൂവിലൂടെ 3,000 പേര്‍ക്ക് ജോലി നല്‍കി. ശനി ഞായര്‍ ദിവസങ്ങളില്‍ നാട്ടിക എം.എ. പ്രോപ്പര്‍ട്ടീസിലായിരുന്നു ഏകദേശം 30,000ത്തോളം പേരെ ഇന്റര്‍വ്യു നടത്തിയത്.

ശനിയാഴ്ച രാവിലെ 9.30 മുതല്‍ 6.30 വരെ 20,000 പേരെയാണ് ഇന്റര്‍വ്യൂ നടത്തിയത്. ഇവരില്‍നിന്നും 15,000 പേരെ പ്രാഥമികമായി തിരഞ്ഞെടുത്തു. പിന്നീടാണ് വിദ്യാഭ്യാസ യോഗ്യതയും ഒഴിവും നോക്കി 2000 പേരെ എടുത്തത്.

ഞായറാഴ്ച ഇപ്പോള്‍ യൂസഫലിക്കൊപ്പം ജോലി ചെയ്യുന്നവരുടെ ബന്ധുക്കള്‍ക്കുള്ള ഇന്റര്‍വ്യൂവായിരുന്നു. ശേഷിക്കുന്നവരെ ഇവരില്‍ നിന്നും തെരഞ്ഞെടുക്കുകയും ചെയ്തു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിനാണ് താന്‍ നേരിട്ട് അഭിമുഖം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ഇന്റര്‍വ്യൂവിന് വന്നവരെ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞു. അന്ന് ജോലി കിട്ടാതിരുന്നതിന്റെ കാരണമാരാഞ്ഞു. അത് പരിഹരിച്ചവര്‍ക്ക് അദ്ദേഹം ജോലി നല്‍കി. കുടുംബത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരെ കണ്ടെത്താനും യൂസഫലി ശ്രദ്ധിച്ചു.

ജോലി തേടിയെത്തിയവര്‍ക്കെല്ലാം ആവശ്യത്തിന് ഭക്ഷണം നല്‍കാന്‍ യൂസഫലി ഏര്‍പ്പാട് ചെയ്തിരുന്നു. തൃപ്രയാറിലെ ലോഡ്ജുകളെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും ജോലിതേടി എത്തിയവരെകൊണ്ട് നിറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും ഉദ്യോഗാര്‍ത്ഥികള്‍ നാട്ടികയിലേക്കൊഴുകി.




Keywords: Thrissur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.