Latest News

ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ വ്യജ ബോംബ് ഭീഷണി; വിദ്യാര്‍ഥി കസ്റ്റഡിയില്‍

ആലുവ:[www.malabarflash.com] റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് വച്ചിട്ടുണെ്ടന്ന വ്യാജ സന്ദേശത്തെ തുടര്‍ന്നു രണ്ടു മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ടു പത്താം ക്ലാസുകാരന്‍ പോലീസ് പിടിയിലായി.

കഴിഞ്ഞ രാത്രി 12 ഓടെ എറണാകുളം പോലീസ് കണ്‍ട്രോള്‍ റൂമിലാണ് വ്യാജസന്ദേശമെത്തിയത്. ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് വച്ചിട്ടുണെ്ടന്ന് പറഞ്ഞ ശേഷം ഫോണ്‍ കട്ടാക്കി.

ഇതേതുടര്‍ന്ന് എറണാകുളത്ത് നിന്നും ബോംബ് സ്‌ക്വാഡും ആലുവ പോലീസും റെയില്‍വേ സ്‌റ്റേഷനിലെത്തി രണ്ട് മണിക്കൂറോളം പരിശോധന നടത്തി. യാത്രക്കാരുടെ ബാഗുകളും പാര്‍സല്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന ലഗേജുകളുമെല്ലാം വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണെ്ടത്താനായില്ല. ഇതിനിടെ എറണാകുളം, തൃശൂര്‍ ഭാഗങ്ങളില്‍ നിന്നും വന്ന ട്രെയിനുകള്‍ സ്‌റ്റേഷനിലേക്ക് പ്രവേശിക്കാതെ നിര്‍ത്തിയിട്ടു. പരിശോധനകള്‍ പൂര്‍ത്തിയാക്കി വ്യാജ സന്ദേശമാണെന്ന ഉറപ്പിച്ച ശേഷം പുലര്‍ച്ചെ രണ്‌ടോടെയാണ് ഗതാഗതം പുനരാരംഭിച്ചത്.

കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച ഫോണ്‍ നമ്പര്‍ പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് കടുങ്ങല്ലൂര്‍ മുപ്പത്തടം സ്വദേശിയായ 15-കാരന്‍ ആലുവ പോലീസിന്റെ വലയിലായത്. തന്റെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടതായാണ് ബാലന്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. കേസ് ബിനാനിപുരം പോലീസിന് കൈമാറുമെന്ന് എസ്‌ഐ പി.എ. ഫൈസല്‍ അറിയിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.