നായന്മാര്‍മൂല:[www.malabarflash.com] ഒരു ദേശത്തിന്റെ കഥപറയാന്‍ ഹാജി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ ഇനിയില്ല. നായന്മാര്‍മൂലയുടെ ചരിത്ര സൂക്ഷിപ്പുകാരനായി ജീവിക്കുകയും തലമുറകള്‍ക്ക് അറിവും അനുഭവവും പകരുകയും ചെയ്ത, നായന്മാര്‍മൂല മിനി സ്റ്റേഡിയത്തിന് സമീപത്തെ കെ.എം അബ്ദുല്‍ഖാദര്‍ ഹാജി നിര്യാതനായി. 102 വയസായിരുന്നു.
ഏതാനും ദിവസം മുമ്പ് വീണ് തുടയെല്ലിന് പരിക്കേറ്റ അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍ മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ശസ്ത്രക്രിയക്ക് വിധേയനാവാനിരിക്കെ ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അന്ത്യം.
ഏതാനും ദിവസം മുമ്പ് വീണ് തുടയെല്ലിന് പരിക്കേറ്റ അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍ മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ശസ്ത്രക്രിയക്ക് വിധേയനാവാനിരിക്കെ ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അന്ത്യം.
വാര്‍ധക്യത്തിന്റെ അവശതകള്‍ക്കിടയിലും തളരാത്ത ഓര്‍മ്മകളെ പുതു തലമുറക്ക് പകര്‍ന്ന് നല്‍കി ഒരു നാടിന്റെ തന്നെ കാരണവരെ പോലെ ജീവിച്ച അബ്ദുല്‍ഖാദര്‍ മാസ്റ്ററുടെ അടുത്ത് പലരും നാടിന്റെ പഴയകാല കഥകള്‍ കേള്‍ക്കാന്‍ എത്തുമായിരുന്നു. ദീര്‍ഘകാലം നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂളില്‍ അധ്യാപകനായിരുന്നു അദ്ദേഹം. സ്‌കൂളിന്റെ സ്ഥാപകരിലൊരാളും സ്ഥാപക മാനേജറുമായിരുന്നു. തുരുത്തി സ്‌കൂളിലും അധ്യാപനം നടത്തിയിട്ടുണ്ട്. നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു.
പരേതരായ എരിയാല്‍ മമ്മിഞ്ഞിയുടെയും ആസ്യുമ്മയുടെയും മകനാണ്.
നായന്മാര്‍മൂല സ്‌കൂളിലും തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. കവി ടി. ഉബൈദിന്റെ തളങ്കര പള്ളിക്കാലിലെ വീട്ടില്‍ താമസിച്ചാണ് മുസ്ലിം ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം നേടിയത്. ഉബൈദിന്റെ മാതാവ് തന്നെ മകനെപ്പോലെയാണ് വളര്‍ത്തിയതെന്ന് അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ പറയാറുണ്ടായിരുന്നു.
ഭാര്യ: പരേതയായ റുഖിയ ഹജ്ജുമ്മ. മക്കള്‍: എ.എം മഹമൂദ് ഹാജി, എ.എം അബ്ബാസ്, എ.എം ഹസൈനാര്‍, എ.എം അബ്ദുല്ല, സൈനബ, ആയിഷ, ഖദീജ, സഫിയ, ഉമ്മാലിമ്മ. മരുമക്കള്‍: അബൂബക്കര്‍ മുട്ടത്തൊടി, മൊയ്തു മുസ്ലിയാര്‍ കുഞ്ചാര്‍, അബ്ദുല്ല മുസ്ലിയാര്‍ ആലംപാടി, മുഹമ്മദ് കുഞ്ഞി ബദിയടുക്ക, അബ്ദുല്ല കുഞ്ചാര്‍, ആയിഷ ചേരൂര്‍, ഉമ്മാലിമ്മ തളങ്കര, നഫീസ കീഴൂര്‍, മുംതാസ് നെല്ലിക്കുന്ന്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment