കാസര്‍കോട്:[www.malabarflash.com] രണ്ട് മാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ വീടു വിട്ട 22കാരിയെ ഇനിയും കണ്ടെത്തിയില്ല. കുമ്പള ശാന്തിപ്പള്ളത്തെ അബ്ദുള്‍ ലത്തീഫിന്റെ മകള്‍ സബീനാസിനെ (22) യാണ് ആഗസ്ത് 2 മുതല്‍ കാണാതായത്. അന്ന് വൈകീട്ട് വീട്ടില്‍ നിന്നിറങ്ങിയ യുവതി അപ്രത്യക്ഷയാകുകയായിരുന്നു. അവിവാഹിതയാണ്.
കന്നടയും മലയാളവും നന്നായി കൈകാര്യം ചെയ്യുന്ന യുവതിയെ അന്വേഷിച്ച് പോലീസ് കര്‍ണ്ണാടകയിലും മറ്റും അന്വേഷണം നടത്തിയെങ്കിലും യുവതിയെക്കുറിച്ച് യാതൊരു വിവരവുമില്ല. കര്‍ണാടകത്തിലെയും കേരളത്തിലെയും എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും യുവതിയെ കാണാതായ വിവരം കുമ്പള പോലീസ് കൈമാറിയിട്ടുണ്ട്.
യുവതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ കുമ്പള പോലീസ് സ്റ്റേഷനിലോ കുമ്പള സിഐയുടെ 9497987218 നമ്പറിലോ അറിയക്കണമെന്ന് പോലീസ് അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment