ഷിംല:[www.malabarflash.com] പശുക്കളെ കള്ളക്കടത്ത് നടത്തിയെന്നാരോപിച്ച് ഒരു സംഘം പേര്‍ മര്‍ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ മരിച്ചു. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ് മര്‍ദനത്തിന് പിന്നില്‍ എന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. നൊമാന്‍ എന്നയാളാണ് മരിച്ചത്.
പശുക്കളുമായി പോകുകയായിരുന്ന ലോറി ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് നോമാനോപ്പം യാത്ര ചെയ്ത സഹോദരന്‍ ഇമ്രാന്‍ സാഗര്‍ പോലീസിനോട് പറഞ്ഞു.
അതിനിടെ ലോറിയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത നിരോധന നിയമമനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലക്കിനെ തല്ലിക്കൊന്ന സംഭവം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളിലാണ് സമാന സ്വഭാവത്തിലുള്ള പുതിയ സംഭവം.

Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment