കോഴിക്കോട്:[www.malabarflash.com] നഗരമധ്യത്തില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു. ബസിടിച്ച് ബൈക്ക് യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റു. ഉടന്‍ അഗ്നിശമന സേനയെത്തി തീയണച്ചു.
മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നിന്നും 3.15 ന് മലപ്പുറത്തേക്ക് പുറപ്പെട്ട ടൗണ്‍ ടു ടൗണ്‍ ബസാണ് അപകടത്തില്‍പെട്ടത്. സ്റ്റാന്റില്‍ നിന്നും പുറത്തിറങ്ങിയ റോഡിലിറങ്ങി നൂറുമീറ്റര്‍ ഓടുന്നതിനു മുമ്പു തന്നെ ബസ് നിയന്ത്രണം വിട്ടു.
നിയന്ത്രണം വിട്ട ബസ് ഡിവൈഡര്‍ തകര്‍ത്ത് മറുഭാഗത്തുകൂടി സഞ്ചരിക്കുകയായിരുന്ന മൂന്ന് ബൈക്കുകളെ ഇടിച്ച ശേഷം മതിലില്‍ ഇടിച്ചു നിന്നു. ഇതില്‍ ഒരു ബൈക്ക് പുര്‍ണമായും ബസ്സിനടയില്‍പെട്ടു. സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബൈക്ക് യാത്രക്കാരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഡിവൈഡറില്‍ ഇടിച്ച ബസിന്റെ ഡീസല്‍ടാങ്ക് പൊട്ടിയാണ് തീപിടിച്ചത്. ബസില്‍ നാല് യാത്രക്കാര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഉടന്‍ നാല് യൂണിറ്റ് അഗ്നിശമനസേനയെത്തി തീയണച്ചു.

Keywords:Calicut News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment