ബംഗളൂരു:[www.malabarflash.com] ഒരുസംഘം ആണ്‍കുട്ടികള്‍ ഭീഷണിപ്പെടുത്തി നഗ്നചിത്രമെടുത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. വടക്കന്‍ ബംഗളൂരുവിലെ ചിക്കജാല സ്വദേശിനിയായ 15കാരിയാണ് വീട്ടിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്.
ചിക്കജാലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. സംഭവത്തില്‍ കേസെടുത്ത പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി തന്നെ എഴുതിയ ആത്മഹത്യാക്കുറിപ്പാണു പ്രതികളിലേക്കെത്താന്‍ പോലീസിനെ സഹായിച്ചത്.
കൃഷ്ണമൂര്‍ത്തി, മോഹന്‍ എന്നിവരാണു തന്റെ മരണത്തിന് ഉത്തരവാദികളെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. സ്‌കൂളില്‍നിന്നു വരുന്ന വഴി ഇവരും കൂട്ടുകാരും ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കിയ ശേഷം ഫോട്ടോയെടുത്തെന്നും പെണ്‍കുട്ടി കുറിച്ചു. മാനം നഷ്ടപ്പെട്ടതിനാലാണു ജീവനൊടുക്കാന്‍ തീരുമാനിക്കുന്നതെന്നും തനിക്കും തന്റെ കുടുംബത്തിനും നീതി ലഭിക്കണമെന്നും കുറിപ്പില്‍ പറയുന്നു.
അതേസമയം, പോലീസിന്റെ അനാസ്ഥയാണു പെണ്‍കുട്ടിയുടെ ദുരന്തത്തിനു കാരണമെന്നു വീട്ടുകാര്‍ ആരോപിച്ചു. ഒരുസംഘം ആണ്‍കുട്ടികള്‍ ശല്യപ്പെടുത്തുന്നുവെന്നു കാട്ടി ഞായറാഴ്ച പോലീസില്‍ പരാതി നല്കിയിരുന്നുവെന്നും എന്നാല്‍, നടപടിയെടുക്കാന്‍ പോലീസ് തയാറായില്ലെന്നും അവര്‍ ആരോപിച്ചു.

Keywords:Natioanl News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment