കാസര്‍കോട്:[www.malabarflash.com] സ്കൂളിലേക്കുള്ള യാത്രാ മധ്യേ മൃഗീയമായി കൊല്ലപ്പെട്ട കല്ല്യോട്ടെ ഫഹദിന്റെ കുടുംബത്തിന് ദുബൈ കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ഒരു ലക്ഷം രൂപ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഫഹദിന്റെ പിതാവ് അബ്ബാസിന് കൈമാറി.
ചടങ്ങില്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ദേശീയ സെക്രട്ടറിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സിറാജ് സേഠ്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ സി.ടി അഹമ്മദലി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്, ട്രഷറര്‍ എ അബ്ദുല്‍ റഹ്മാന്, മുന്‍ എം.പി. ഹമീദലി ഷംനാട്, കെ.എം.സി.സി നേതാക്കളായ യഹ്യ തളങ്കര, ഹംസ തൊട്ടി, മുനീര്‍ ചെര്‍ക്കള, ഹമീദ് കുളങ്കര, ഇസ്മയില്‍ ഉദുമ, ഹാഷിം പടിഞ്ഞാര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment