Latest News

ഫഹദിന്റെ വീട് പിണറായി സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടിക്കൊലപ്പെടുത്തിയ കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറിയിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥി കണ്ണോത്തെ ഫഹദിന്റെ വീട് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് സ്കൂളിലേക്ക് പോകുംവഴി ഫഹദിനെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കണ്ണോത്തെ വിജയന്‍ വെട്ടിക്കൊന്നത്. 

സിപിഐ എം അംഗം കൂടിയായ ഉപ്പ അബ്ബാസ്, ഉമ്മ ആയിഷ എന്നിവര്‍ക്കൊപ്പം കുടുംബാംഗങ്ങള്‍ പിണറായിയെ സ്വീകരിച്ചു. അബ്ബാസിനെ അരികിലിരുത്തി പിണറായി വലതുകരം ഗ്രഹിച്ചപ്പോള്‍ അബ്ബാസ് മറ്റുള്ളവരോടായി പറഞ്ഞു സഖാവ് വാക്കുപാലിച്ചു- "പൊന്നുമോന്റെ കൊലനടന്ന വിവരമറിഞ്ഞയുടന്‍ എന്നെ ഫോണില്‍ വളിച്ച് ആശ്വസിപ്പിച്ച് മനസിന് ധൈര്യം തന്നിരുന്നു. കാഞ്ഞങ്ങാടേക്ക് വരുമ്പോള്‍ വീട്ടിലെത്താമെന്ന് പറഞ്ഞിരുന്നു'- അതിനുശേഷം ഇപ്പോഴാണ് ഇതുവഴി വന്നതെന്ന് പിണറായി പ്രതികരിച്ചു. 

കുടുംബത്തോടും ബന്ധുക്കളോടും അയല്‍ക്കാരോടും അല്‍പനേരം സംസാരിച്ച ശേഷമാണ് പിണറായി മടങ്ങിയത്. സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാനകമ്മിറ്റി അംഗം എം വി ബാലകൃഷ്ണന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ എന്നിവരും ഒപ്പമുണ്ടായിരുന്നു.




Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.