വരണാധികാരികള്‍ പോളിംഗ് സ്റ്റേഷനില്‍ നല്‍കുന്നതിന് മാര്‍ക്ക് ചെയ്ത കോപ്പി, വര്‍ക്കിംഗ് കോപ്പി എന്നിവ തയാറാക്കി രണ്ട് പകര്‍പ്പുകള്‍ നിശ്ചിത ദിവസം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാരെ ഏല്പ്പിക്കണം. പ്രവാസികള്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പോളിംഗ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ അവര്‍ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ പകര്‍പ്പ് നല്‍കിയ പാസ്‌പോര്‍ട്ടിന്റെ ഒറിജിനല്‍ വേണം തിരിച്ചറിയല്‍ രേഖയായി പരിശോധിക്കേണ്ടത്.[www.malabarflash.com]
പ്രവാസി ഭാരതീയരുടെ വോട്ടര്‍പട്ടിക പ്രത്യേകം തയ്യാറാക്കി ക്രമനമ്പര്‍ രേഖപ്പെടുത്തിയിട്ടുളള സാഹചര്യത്തില്‍, പോളിംഗ് ഉദ്യോഗസ്ഥന്‍ വോട്ടെടുപ്പ് വേളയില്‍ ഫാറം 21 എ യിലെ വോട്ട് രജിസ്റ്ററിന്റെ രണ്ടാം കോളത്തില്‍ രേഖപ്പെടുത്തുന്ന പ്രവാസി വോട്ടര്‍പട്ടികയിലെ ക്രമ നമ്പരിനു മുന്നില്‍ പി.വി എന്നു ചേര്‍ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment