Latest News

റിലീസ് ദിവസം തന്നെ പുലി ഇന്റര്‍നെറ്റില്‍

കൊച്ചി:[www.malabarflash.com] സൂപ്പര്‍ താരം വിജയ് നായകനായ തമിഴ് സിനിമ ‘പുലി’ ഇന്‍റര്‍നെറ്റില്‍. അഞ്ച് പ്രമുഖ വെബ്സൈറ്റുകളിലാണ് ചിത്രത്തിന്‍െറ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത്. ടീം റോക്കേഴ്സ് എന്ന ഗ്രൂപ്പാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്.

റിലീസ് ചെയ്ത ഒക്ടോബര്‍ ഒന്നാം തീയതി തന്നെയാണ് ടൊറന്‍റ് അടക്കം അഞ്ച് വെബ് സൈറ്റുകളില്‍ സിനിമ അപ് ലോഡ് ചെയ്തത്. ഡൗണ്‍ലോഡ് ചെയ്യാതെ ഓണ്‍ ലൈന്‍ സ്ട്രീം വഴി സിനിമ കാണുന്ന സംവിധാനത്തിലാണിത്. ഇതുവരെ പുലിയുടെ വ്യാജ പതിപ്പ് 1,500 പേര്‍ കണ്ടു കഴിഞ്ഞു.

‘പ്രേമം’, ‘ബാഹുബലി’ അടക്കം നിരവധി മലയാള-തമിഴ് സിനിമകളുടെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ അന്വേഷണം പൊലീസ് നടത്തിയിരുന്നെങ്കിലും കര്‍ശന നടപടി എടുക്കാത്തതാണ് വീണ്ടും വ്യാജ പതിപ്പ് പ്രചരിക്കാന്‍ ഇടയാക്കിയത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.